ഷിബു ബേബി ജോൺ വഞ്ചകനെന്ന് കെ.ബി. ഗണേഷ്കുമാർ എംഎൽഎ
ഷിബു ബേബി ജോൺ വഞ്ചകനെന്ന് കെ.ബി. ഗണേഷ്കുമാർ എംഎൽഎ
Saturday, June 25, 2016 10:53 AM IST
കൊച്ചി: മുൻ മന്ത്രി ഷിബു ബേബി ജോൺ വഞ്ചകനാണെന്നു കെ.ബി. ഗണേഷ്കുമാർ എംഎൽഎ. ഷിബു ബേബിജോണിന്റെ അഹങ്കാരത്തിനും അഴിമതിക്കും കിട്ടിയ തിരിച്ചടിയാണു ചവറയിലെ തോൽവിയെന്നും അദ്ദേഹം പറഞ്ഞു. സോളാർ കമ്മീഷനിൽ മൊഴി നൽകിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗണേഷ്കുമാർ. പത്തനാപുരത്ത് തന്നെ തോൽപ്പിക്കാൻ ഷിബു പണമൊഴുക്കി. ഒരവസരത്തിൽ പത്തനാപുരത്തു നിന്നു മാറി ചവറയിൽ മത്സരിക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നതായും ഗണേഷ്കുമാർ പറഞ്ഞു. ഷിബുബേബി ജോണിനെതിരേ സരിത സോളാർ കമ്മീഷനിൽ മൊഴി നൽകിയതു തന്റെ നിർദേശപ്രകാരമാണെന്ന ആരോപണം ശരിയല്ല. വ്യക്‌തിപരമായ വിരോധംകൊണ്ടാണ് ഷിബു ബേബി ജോൺ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ഗണേഷ്കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.