മൈത്രീ കൂട്ടായ്മ സംസ്‌ഥാനതല ഉദ്ഘാടനം നടത്തി
മൈത്രീ കൂട്ടായ്മ സംസ്‌ഥാനതല ഉദ്ഘാടനം നടത്തി
Friday, June 24, 2016 1:50 PM IST
കൊച്ചി: മതസൗഹാർദം സ്കൂളുകളിൽനിന്നു വിദ്യാർഥികളിലൂടെ സമൂഹത്തിലേക്കു വളരണമെന്നു കെസിബിസി ഡയലോഗ് ആൻഡ് എക്യുമെനിസം കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു. കമ്മീഷന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ആരംഭിക്കുന്ന മൈത്രീ കൂട്ടായ്മയുടെ സംസ്‌ഥാനതല ഉദ്ഘാടനം പെരുമ്പാവൂർ വിമല സെൻട്രൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.വിദ്യാർഥികൾ ഒരു കുടുംബമായി വളരുന്ന സംസ്കാരം വളർത്തിയെടുക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കണം.

മാനവമൈത്രി, മതമൈത്രി, ഭൂമൈത്രി എന്നിവ പ്രചരിപ്പിക്കുന്ന കമ്മീഷൻ പ്രവർത്തനങ്ങൾക്കു വിദ്യാർഥികൾ പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു. ഡിസിഎൽ, കെസിഎസ്എൽ തുടങ്ങിയ വിവിധ വിദ്യാർഥിപ്രസ്‌ഥാനങ്ങളോടു ചേർന്നാണു മൈത്രീ കൂട്ടായ്മ പ്രവർത്തനങ്ങൾ നടത്തുന്നത്.


കമ്മീഷൻ സെക്രട്ടറി ഫാ.റോബി കണ്ണൻചിറ, ഡിസിഎൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ, സിഎംസി മേരിമാതാ പ്രൊവിഷ്യൽ സിസ്റ്റർ ഡോ. പ്രസന്ന, സിജോ ജോസഫ് പുതുശേരി, ദേവജിത്ത് റെജി, ഫാ.പോൾ മണവാളൻ, പോൾ ബെന്നി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.