ബാർജ് നിർമാണ തിരിമറി: സിബിഐ കുറ്റപത്രം സമർപ്പിച്ചു
Friday, June 24, 2016 1:46 PM IST
കൊച്ചി: ബാർജുകളുടെ നിർമാണവുമായി ബന്ധപ്പെട്ടു തിരിമറി കണ്ടെത്തിയതിനെത്തുടർന്നു സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഗോവൻ ഷിപ്യാർഡ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കും ഇതിന്റെ ഡയറക്ടർമാർക്കുമെതിരേയാണു സിബിഐ ലക്ഷദ്വീപ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഗോവ ആസ്‌ഥാനമായ വിപുൽ ഷിപ്യാർഡ് പ്രൈവറ്റ് ലിമിറ്റഡിനും ഇതിന്റെ ഡയറക്ടർമാരായ വിപുൽ അമിൻ, മോഹൻ റാവു എന്നിവർക്കെതിരേയുമാണ് ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കുറ്റപത്രം നൽകിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവിലെ കൺസൾട്ടന്റായി പ്രവർത്തിച്ച അന്നത്തെ ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജി.വി.എസ്.റാവുവിനെതിരേ വകുപ്പുതല നടപടിയും ശിപാർശ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.