ഹരിതം
ഹരിതം
Friday, June 24, 2016 1:46 PM IST
<ആ>തിരുവാതിര ഞാറ്റുവേല: കാർഷിക കേരളത്തിനു നടീൽകാലം

<ആ>റെജി ജോസഫ്

കാർഷിക കേരളത്തിന് ഞാറ്റുവേല നടീൽകാലം. ഫല വൃക്ഷത്തൈകളും ചെടികളും വിളകളും നടാനും മാറ്റി നടാനും പറ്റിയ നല്ലസമയം. തിരുവാതി ഞാറ്റുവേലയിലെ മഴയ്ക്കു വള ക്കൂർ കൂടുതലുണ്ടെന്നാണ് കർഷക രുടെ വിശ്വാസം.

ഇക്കാലത്തെ മഴവെള്ളത്തിനും ഗുണമേറെയാണ്. അതുകൊണ്ട് ഞാറ്റുവേലയിൽ നടുന്നവയെല്ലാം തഴച്ചു വളരുമെന്നാണ് അനുഭവം. തിരിമുറിയാതെ മഴ പെയ്യുന്ന കാലത്ത് മണ്ണിൽ വയ്ക്കുന്നതെല്ലാം വളരും.

വിരല് മുറിച്ചുകുത്തിയാൽ മുളയ്ക്കുന്ന കാലമാണത്രെ തിരുവാ തിര ഞാറ്റുവേല. ലോകത്ത് കൊച്ചുകേരളത്തിലല്ലാതെ മറ്റെങ്ങുമില്ല ഇങ്ങനെയൊരു കാലാവസ്‌ഥ. 1498ൽ കോഴിക്കോട്ട് എത്തിയ വാസ്കോഡഗാമയെ സാമൂതിരിരാജാവ് വരിക്കച്ചക്ക നൽകി സ്വീകരിച്ചുവത്രെ.

ചക്കപ്പഴത്തിനു പിന്നാലെ മാങ്ങയും മറ്റു ഫലങ്ങളും സാമൂതിരി സമ്മാനിച്ചു. വാസ്കോഡഗാമ മടങ്ങുമ്പോൾ ഫലങ്ങൾക്കു പുറമേ കറുത്തപൊന്ന് കായ്ക്കുന്ന കുരുമുളകു വള്ളിയും സാമൂതിരി സമ്മാനമായി നൽകി. കേരളം പൊന്നുപോലെ കരുതുന്ന കുരുമുളകും അതിന്റെ വള്ളിയും സമ്മാനിച്ചത് സാമൂതിരിയുടെ മന്ത്രിയായി രുന്ന മങ്ങാട്ടച്ചന് രസിച്ചില്ല.‘‘ നമ്മുടെ വിലപിടിച്ച സമ്പാദ്യങ്ങ ളാണ് അങ്ങ് വാസ്കോഡ ഗാമയ്ക്കു സമ്മാനമായി കൊടുക്കുന്നത്.

മങ്ങാട്ടച്ചന്റെ പരിഭവത്തിന് ചിരിച്ചുകൊണ്ട് സാമൂതിരി ഇങ്ങനെ മറുപടി പറഞ്ഞു. ‘‘കൊണ്ടുപോ കാൻ കഴിയുന്നതെല്ലാം പോർച്ചുഗീസുകാരൻ കൊണ്ടുപോകട്ടെ, പക്ഷേ നമ്മുടെ തിരുവാതിര ഞാറ്റുവേലയെ ആർക്കും സ്വന്തമാക്കി കൊണ്ടു പോകാനാവില്ല ല്ലോ‘.

കുരുമുളകടക്കം കേരളത്തിൽ നിന്നുള്ള വിശേഷമായതെല്ലാം കടൽകടന്നുപോയിട്ടും അതു മുളച്ചു ഫലസമൃദ്ധിയുണ്ടാകാത്തത് അവിടെയൊന്നും തിരുവാതിര ഞാറ്റുവേല ഇല്ലാത്തതുകൊണ്ടാ ണെന്ന് പഴമക്കാർ പറയും.

തിരുവാതിര ഞാറ്റുവേലയിൽ നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയി ലുമെന്നാണു ചൊല്ല്. ഞാറ്റുവേല മഴയ്ക്ക് ഔഷധഗുണമുണ്ടെ ന്നാണു വിശ്വാസം. കുരുമുളക് നടാൻ കർഷകർ തെരഞ്ഞെടുക്കു ന്നത് ഈ സമയമാണ്. കുരുമുളകുവള്ളികൾ തിരിയിടുന്നത് തിരുവാതിരയിലാണ്. മഴത്തുള്ളികൾ ഇറ്റുവീണാണ് കുരുമുളകിൽ പരാഗണം നടക്കുന്നത്. അതുകൊണ്ടാണ് തിരുവാതിര ഞാറ്റുവേല കുരുമുളകിന്റെ തോഴനാണെന്നു പറയുന്നത്. വാഴ പിരിച്ചുവയ്ക്കുന്ന കാലം. നെല്ല് വിതയ്ക്കു കാലം. തെങ്ങു നടുന്ന വാരം.

ചാമയ്ക്ക് അശ്വതി ഞാറ്റുവേല, പയറിനും ചെറുപയറിനും ഉഴുന്നി നും തുവരപ്പരിപ്പിനും രോഹിണി ഞാറ്റുവേല, അമരയ്ക്കും കുരുമുള കിനും തെങ്ങിനും തിരുവാതിര ഞാറ്റുവേല, എള്ളിനു മകം ഞാറ്റുവേല എന്നാണ് അനുഭവ സാക്ഷ്യം.

കേരളത്തിലെ മുഖ്യ കാർഷിക വിളയായ നെല്ലിന്റെ കൃഷി അശ്വതി മുതൽ ചോതി വരെയുള്ള 15 ഞാറ്റുവേലകളിലാണ് പരന്നു കിടക്കുന്നത്.

ഫലവൃക്ഷങ്ങളുടെ വിത്തുകൾ നടുന്നതിനും കൊമ്പൊടിച്ചുകുത്തി മുളപ്പിക്കുന്ന എല്ലാ ചെടികൾക്കും തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും ഉത്തമം.

സൂര്യന്റെ (ഞായർ) വേള (വേല)കളെ ആധാരമാക്കി കാലാ വസ്‌ഥാ വ്യതിയാനത്തെ പ്രവചിക്കു ന്നതിനായി നമ്മുടെ ജ്യോതിശാ സ്ത്രം ഉപയോഗിച്ചിരിക്കുന്ന ഒരു ക്രമമാണ് ഞാറ്റുവേല. കൊല്ലവർഷ കലണ്ടർ പ്രകാരം ഇരുപത്തിയേഴ് നാളുകളാണുള്ളത്. അതായത് ചന്ദ്രന് ഭൂമിയെ ചുറ്റുന്നതിനു വേണ്ടു ന്ന ദിവസം.

ചന്ദ്രൻ ഒരു ദിവസം കൊണ്ട് ഏതു നക്ഷത്ര(സമൂഹ)ത്തെ കടന്നുപോകുന്നു എന്നതു നോക്കിയാണ് അതത് ദിവസത്തെ നാൾ പറയുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നതിന് 365 ദിവസം വേണമെന്നിരിക്കെ ഈ ചലനത്തിൽ അശ്വതി, ഭരണി തുടങ്ങിയ നക്ഷത്രങ്ങൾ സൂര്യന് നേരെയും വരും. പക്ഷേ, സൂര്യന് ഒരു നക്ഷത്ര(സമൂഹ)ത്തെ കടന്ന് പോകുന്നതിന് ഏകദേശം 13–14 ദിവസം വേണ്ടിവരുന്നു.
സൂര്യൻ ഏതു നക്ഷത്ര ത്തിലൂടെയാണോ കടന്നുപോ കുന്നത് ആ കാലയള വിനു പറയുന്ന പേരാണ് ഞാറ്റുവേല.

<ആ>കറവയും കരുതലോടെ

<ആ>ഡോ. സാബിൻ ജോർജ്‌ജ് അസിസ്റ്റന്റ് പ്രഫസർവെറ്ററിനറി കോളജ്മണ്ണുത്തി, തൃശൂർ

ശുദ്ധമായ പാലും, പശുവിന്റെ, പ്രത്യേകിച്ച് അകിടിന്റെ ആരോഗ്യവും ഉറപ്പാക്കുന്നതിന് കറവരീതികൾ ശാസ്ത്രീയമായിരിക്കണം. ഒപ്പം ശുചിത്വവും പാലിക്കണം.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗില25രീം.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
വൃത്തിയുള്ള തൊഴുത്തിലേ ആരോഗ്യമുള്ള പശുക്കളും ശുദ്ധമായ പാലും ഉണ്ടാവുകയുള്ളൂ. തൊഴുത്ത് വൃത്തിയാക്കുന്നതോടൊപ്പം പശുവിന്റെ അകിടും പി ൻഭാഗവും വൃത്തിയാക്കണം. പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ കറവയ്ക്കു മുമ്പ് അകിട് കഴുകി വൃത്തിയാക്കിയതിനുശേഷം വൃത്തിയുള്ള തുണികൊണ്ട് തുടച്ച് ഉണക്കണം.

കറവയ്ക്കുശേഷം മുലക്കാമ്പുകൾ പോവിഡോൺ അയഡിൻ ലായനിയിൽ മുക്കണം. കറവക്കാരന്റെ കൈ വൃത്തിയുള്ളതും ഉണങ്ങിയിരിക്കുന്നതുമായിരിക്കണം. നഖം കൃത്യമായി വെട്ടണം. തുമ്മുകയും, ചുമയ്ക്കുകയും ചെയ്യുന്നത് ഒഴിവാക്കുകയും വേണം.

കറവ എളുപ്പമാക്കാൻ പാൽ, വെള്ളം, എണ്ണ, തുപ്പൽ ഇവ കൊണ്ട് കൈ നനച്ചതിനുശേഷം കറവ നടത്തുന്നത് ശരിയായ രീതിയല്ല. പാലിൽ തലമുടിയും മറ്റും വീഴാതിരിക്കാൻ തല മറയ്ക്കുന്നത് നല്ലതാണ്. തൊഴു ത്ത,് പാത്രങ്ങൾ, കറവക്കാരൻ, പരിസരം എന്നിവിടങ്ങളിൽ നിന്ന് അണുക്കൾ പാലിൽ കടക്കാനിടയായാൽ പാൽ എളുപ്പത്തിൽ ചീത്തയാകും.

പാൽ ചുരത്താൻ സഹായിക്കുന്ന ഓക്സിടോക്സിൻ ഹോർമോണിന്റെ പ്രവർത്തനം 6–8 മിനിറ്റുകൾക്കുള്ളിൽ തീരുമെന്നതിനാൽ കറവ ഈ സമയത്തിനുള്ളിൽ തീർത്താൽ മാത്രമേ പാൽ മുഴുവനായി കറന്നെടുക്കാൻ സാധിക്കുകയുള്ളൂ. ദിവസേന പശുക്കളെ രണ്ടു തവണയാണ് കറക്കുന്നതെങ്കിലും 10 ലിറ്ററിലധികം കറവയുള്ള പശുക്കളെ എട്ടു മണിക്കൂർ ഇടവേളകളിൽ മൂന്നു നേരം കറക്കുന്നത് പ്രയോജനപ്രദമാണ്. പാലുല്പാദനം കൂടാനും, അകിടുവീക്ക സാധ്യത കുറയാനും ഇത് സഹായിക്കുന്നു.


പശുക്കളുടെ എണ്ണം കൂടുതലുണ്ടെങ്കിൽ കറവയന്ത്രം ഉപയോഗിക്കുന്നതാണ് നല്ലത്. വൃത്തിയായി സൂക്ഷിക്കപ്പെടുന്ന കറവയന്ത്രം ഉപയോഗിക്കുന്നത് പൂർണമായി പാൽ കറന്നെടുക്കാനും, അകിടുവീക്ക സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൃത്യസമയത്തിനുള്ളിൽ കറവ പൂർത്തിയാക്കാനും യന്ത്രക്കറവ നല്ലതാണ്.

അഞ്ചു പശുക്കളിലധികമുള്ളവർക്ക് കറവയന്ത്രം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. കൈകൊണ്ടുള്ള കറവ മുഴുക്കൈ രീതിയോ നിർലേപനമോ ആകാം. മുലക്കാമ്പിന് നീളമുള്ള പശുക്കളിൽ മുഴുക്കൈ രീതിയും മുലക്കാമ്പിന് നീളം കുറഞ്ഞ പശുക്കളിൽ നിർലേപന രീതിയുമാണ് ഉചിതം. രണ്ടു കൈയും ഉപയോഗിച്ച് കറവ വേഗം തീർക്കേണ്ടത് പ്രധാനം.

നിവർത്തിയ കൈവെള്ളയോട് മുലക്കാമ്പ് ചേർത്തുവച്ചതിനുശേഷം കാമ്പിന്റെ മുകളറ്റത്ത് പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് വളയമുണ്ടാക്കി ബാക്കി മൂന്നു വിരലുകൾകൊണ്ട് പാൽ പിഴിഞ്ഞെടുക്കുന്ന രീതിയായ മുഴുക്കൈ രീതിയാണ് ഉചിതം.

നിർലേപന രീതിയിൽ പെരുവിരലും ചൂണ്ടുവിരലും മുലക്കാമ്പിനു മുകളിൽ അമർത്തിപ്പിടിച്ച് താഴേക്ക് വലിച്ചാണ് കറവ നടത്തുന്നത്. എന്നാൽ പെരുവിരൽ മുലക്കാമ്പിനോട് ചേർത്ത് വെച്ച് കറക്കുന്ന രീതി ഒട്ടും ശാസ്ത്രീയമല്ല.

ഇത് മുലക്കാമ്പിന് ക്ഷതവും, അകിടുവീക്ക സാധ്യത കൂട്ടുകയും ചെയ്യുന്നു. അകിടിന്റെ ഒരു സ്‌ഥലത്ത് അധിക മർദ്ദം അനുഭവപ്പെടുന്നതിനാൽ ഇത് നല്ല രീതിയല്ല. ശാസ്ത്രീയമായ കറവ രീതികൾ പരമാവധി പാലുത്പാദനം ഉറപ്പാക്കാനും, ശുചിയായ പാലുത്പാദിക്കാനും അകിടുവീക്കം അകറ്റാനും സഹായിക്കുന്നു.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ലാമശഹ: റൃമെയശിഹു ാ*്യമവീീ. രീാ
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ജവ: 9446203839


<ആ>വിപണിയിലും വിലയിലും തക്കാളിയാണു താരം

<ആ>സ്വന്തം ലേഖകൻ

ഉള്ളിയും സവോളയും കഴിഞ്ഞാൽ മാർക്കറ്റിലെയും അടുക്കളയിലെയും പ്രധാന ഇനമാണ് തക്കാളി. ഈ മൂന്ന് ഉത്പന്നങ്ങളുടെയും വിലയിൽ ഒരിക്കലും സ്‌ഥിരതയുണ്ടാകാറുമില്ല.

അഞ്ചു രൂപ മുതൽ 125 രൂപവരെ ഇവയ്ക്കു വില കയറിയിറങ്ങിയിയ കാലമുണ്ട്. വില കുറയുമ്പോൾ കർഷകർ തക്കാളിപ്പഴം കുട്ടക്കണക്കിനു വഴിയിൽ ഉപേക്ഷിച്ചും വില ഉയരുമ്പോൾ വീട്ടമ്മമാർ സമരം നടത്തിയും പ്രതിഷേധം അറിയിക്കുക പതിവാണ്. ഇവയുടെ വിലക്കയറ്റം സർക്കാരുകളെ വരെ ഇളക്കി മറിക്കാൻ ശക്‌തമാണുതാനും.

കാലാവസ്‌ഥാവ്യതിയാനം, പൂഴ്ത്തിവയ്പ്പ്, കീടബാധ, ഡിമാൻഡ് തുടങ്ങിയ ഘടകങ്ങൾ പലപ്പോഴും ഇവയുടെ ഉത്പാദനത്തയും വിൽപനയെയും പ്രധാനമാണ്.

വില കുറഞ്ഞതും പ്രോട്ടീൻ സമൃദ്ധവുമായ വിഭവം എന്ന നിലയിൽ പാവങ്ങളുടെ ആപ്പിൾ എന്നാണ് തക്കാളി അറിയപ്പെടുന്നത്. കറികളിലും സാലഡിലും ഏറ്റവുമധികം ഉപയോഗിക്കുന്ന ഘടകം എന്ന നിലയിൽ ചുവപ്പും മഞ്ഞയും ഓറഞ്ചും കലർന്ന ഈ പഴത്തിന് മാർക്കറ്റിൽ എന്നും ഡിമാൻഡുണ്ട്.

സോസ് നിർമാണത്തിൽ വാണിജ്യ പ്രാധാന്യവുമുണ്ട്. എല്ലാ ലോകരാജ്യങ്ങളിലും ആവശ്യക്കാരുള്ള ഉത്പന്നം എന്ന നിലയിലും തക്കാളിക്ക് പെരുമയുണ്ട്.

തെക്ക്, വടക്ക് അമേരിക്കൻ വൻകരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം. മധ്യ അമേരിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ആദിവാസി കൾ ചരിത്രാതീതകാലം മുതൽ തക്കാളി ആഹാരമായി ഉപയോഗി ച്ചിരുന്നു.

ആഗോള ഉത്പാദനത്തിൽ ഇന്ത്യയ്ക്കാണ് മൂന്നാം സ്‌ഥാനം. ഒന്നാം സ്‌ഥാനം ചൈനയ്ക്ക്.

17–ാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ഫ്ളോറൻസിൽ ഭക്ഷ്യമേശ അലങ്കരിക്കാൻ പഴുത്ത തക്കാളി ഉപയോഗിച്ചിരുന്നു.

1835 വരെ അമേരിക്കയിലെ ചില പ്രദേശങ്ങളിൽ തക്കാളി വിഷക്കായ ആണെന്ന നിഗമനത്തിൽ വിളവെടുക്കാൻ താൽപര്യപ്പെട്ടിരുന്നില്ല.

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് തക്കാളി കൃഷി ഇന്ത്യയിൽ തുടങ്ങിയത്. 12 മില്യൺ ടൺ തക്കാളി ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നു.

ഇതിന്റെ കൃഷിയിലും ഉത്പാദനത്തിലും ആന്ധ്രാ പ്രദേശാണ് ഒന്നാം സ്‌ഥാനത്തുള്ളത്. അതായത് രാജ്യത്തെ തക്കാളി ഉത്പാദനത്തിന്റെ 35 ശതമാനവും ആന്ധ്രയിൽതന്നെ. ആറുപതുലക്ഷം ടണ്ണാണ് ആന്ധ്രയിലെ വിളവ്.

18ലക്ഷം ടണ്ണോടെ കർണാടകം രണ്ടാമതുണ്ട്. ഒഡീഷ, ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തമിഴ് നാട്, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിൽ വാണിജ്യ അടിസ്‌ഥാനത്തിൽ കൃഷി ചെയ്യുന്നു.

ബി.കോംപ്ലക്സ് ജീവകങ്ങൾ അടങ്ങിയ തക്കാളിയിൽ കരോട്ടിൻ, സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.

കേരളത്തിൽ കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കൃഷി.

മഴ കുറഞ്ഞാലും കൂടിയാലും കൃഷിക്ക് പ്രശ്നമാണ്. വിളവെടുത്താൽ അത് സംഭവിച്ചു വയ്ക്കാനോ സംസ്കരിക്കാനോ സാഹചര്യമില്ലെന്നതാണ് കർഷകർ നേരിടുന്ന പ്രധാന പരിമിതി. ഇപ്പോഴത്തെ വിലക്കയറ്റത്തിനു പിന്നിലും ഇതു തന്നെ കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.