പുതിയ വിദ്യാലയങ്ങൾക്ക് അംഗീകാരം നൽകരുത്: എയ്ഡഡ് മാനേജർമാർ
Friday, June 24, 2016 1:46 PM IST
തൃശൂർ: എയ്ഡഡ് സ്കൂളുകളുടെ തകർച്ചയ്ക്കു കാരണമാകുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കു പുതുതായി അംഗീകാരം നൽകരുതെന്നു കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അടിസ്‌ഥാനപരമായ വിഷയങ്ങളിൽ എയ്ഡഡ് മാനേജ്മെന്റുമായി അടിയന്തിര ചർച്ച നടത്താൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാലയത്തിനു പുറത്തുനിന്നുള്ള അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവ് അംഗീകരിക്കാനാവില്ല. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സാഹിത്യ അക്കാദമി ഹാളിൽ ചേർന്ന യോഗം സംസ്‌ഥാന ജനറൽ സെക്രട്ടറി സി.സി. സാജൻ ഉദ്ഘാടനംചെയ്തു. അംബുജം ദാമോദരൻ അധ്യക്ഷയായി. പി.വി. രവീന്ദ്രൻ, പി.കെ. വേലായുധൻ, എം. ശശികുമാർ, കെ. ബാലകൃഷ്ണൻ, ഡൊമിനിക് സാവിയോ, ഹരി കെ. അരവിന്ദ്, പി.എസ്. സഹദേവൻ, കെ.വി. മനോമോഹനദാസ്, സാജു ലൂവിസ്, പി.കെ. മുരളീധരൻ, എം.ആർ. അജിത്കുമാർ, മിനി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.