ഡ്രഗ്സ്ഫ്രീ കാമ്പസ് പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം
Friday, June 24, 2016 1:32 PM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സർഗക്ഷേത്ര പ്രഫഷണൽ ഫോറം സംഘടിപ്പിച്ച ഡ്രഗ്സ്ഫ്രീ കാമ്പസ് പദ്ധതിക്ക് സംസ്‌ഥാന എക്സൈസ് വകുപ്പിന്റെ അംഗീകാരം. പ്രശസ്തി പത്രവും ഫലകമുമടങ്ങുന്ന അവാർഡാണ് സർഗക്ഷേത്ര കരസ്‌ഥമാക്കിയത്. 26ന് കുമരകത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും. ജില്ലാതലത്തിലുളള അവാർഡും സർഗക്ഷേത്രക്കാണ് ലഭിച്ചത്. ഡ്രഗ്സ് ഫ്രീ കാമ്പസിന്റെ ഭാഗമായി സ്കൂളുകളിൽ ബോധവൽകണം, പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്‌ഞ, റാലികൾ, ചിത്രരചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ചിത്രകലാ അക്കാദമിയുമായി ചേർന്ന് ചങ്ങനാശേരി റവന്യു ടവറിന്റെ കവാടത്തിലും ഭിത്തികളിലും ലഹരി വിരുദ്ധ ചിത്രങ്ങൾ ആലേഖനം ചെയ്തതും ശ്രദ്ധേയ കാഴ്ചയാണ്.


ഒരുവർഷക്കാലം നീണ്ടുനിന്ന പരിപാടിക്ക് രക്ഷാധികാരി ഫാ.പോൾ താമരശേരി, ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, പ്രഫഷണൽ ഫോറം പ്രസിഡന്റ് വി.ജെ.ലാലി, ഭാരവാഹികളായ അഡ്വ.റോയി തോമസ്, ഡോ.ആന്റണി തോമസ്, വർഗീസ് ആന്റണി, ജിജി കോട്ടപ്പുറം, ജോസുകുട്ടി കുട്ടംപേരൂർ, സി.ജെ.ജോസഫ്, ഡോ.റോസ് കെ.മാത്യു, അർച്ചന ജോൺ, റോസ് ജോൺ, ബ്രദർ ബാബു പറപ്പള്ളി, എന്നിവരാണ് നേതൃത്വം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.