പികെവി പുരസ്കാരം ആനി രാജായ്ക്ക്
പികെവി പുരസ്കാരം ആനി രാജായ്ക്ക്
Friday, June 24, 2016 1:32 PM IST
കോട്ടയം: പത്താമത് പികെവി പുരസ്കാരത്തിന് മഹിളാസംഘം ദേശീയ ജനറൽ സെക്രട്ടറി ആനി രാജ അർഹയായി. 10001 രൂപയും ശില്പവും അടങ്ങുന്ന പുരസ്ക്കാരം അടുത്ത മാസം 12ന് കിടങ്ങൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മുൻമുഖ്യമന്ത്രിയും സിപിഐ നേതാവുമായ അന്തരിച്ച പി.കെ. വാസുദേവൻ നായരുടെ സ്മരണാർഥം ജന്മനാടായ കിടങ്ങൂരിൽ രൂപീകരിച്ച പികെവി സെന്റർ ഫോർ ഹ്യൂമൺ ഡവലപ്മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്സ് എന്ന സംഘടനയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.