എസ്. രാജീവ് ചുമതലയേറ്റു
എസ്. രാജീവ് ചുമതലയേറ്റു
Friday, June 24, 2016 1:32 PM IST
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ഡയറക്ടർ (ജനറേഷൻ സിവിൽ * എച്ച്.ആർ.എം.) ആയി എസ്. രാജീ വ് ചുമതലയേറ്റു. ഡാമുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡ്രിപ്പ് പദ്ധതിയുടെ നേതൃത്വം നൽകുന്ന ഡാം സുരക്ഷാ വിഭാഗത്തിന്റെ ചീഫ് എൻജിനിയറായി സേവനമനുഷ്ഠിക്കുകയായിരുന്നു. അടൂർ മണക്കാല രാജീവാലയത്തിൽ പരേതരായ ശിവരാമന്റെയും നന്ദിനിയുടെയും മകനാണ്. ശീലേഖ രാജീവ് ഭാര്യയും എൻജിനിയറിംഗ് വിദ്യാർഥിനിയായ നിരഞ്ജന രാജീവ് മകളും പ്ലസ്ടു വിദ്യാർഥിയായ നിർമൽ രാജീവ് മകനുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.