ഭക്ഷ്യ സുരക്ഷാ ലൈസൻസ് പ്രദർശിപ്പിക്കണം
Friday, June 24, 2016 1:32 PM IST
തിരുവനന്തപുരം: ഭക്ഷ്യ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്‌ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ലഭിച്ചിട്ടുള്ള ലൈസൻസും രജിസ്ട്രേഷനും പൊതുജനങ്ങൾ കാണത്തക്ക രീതിയിൽ സ്‌ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. അല്ലാത്തപക്ഷം ചട്ടങ്ങളിൽ അനുശാസിക്കുന്ന പ്രകാരമുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.