പത്മ അവാർഡ്: സേർച്ച് കമ്മിറ്റി ചേർന്നു
Friday, June 24, 2016 1:32 PM IST
തിരുവനന്തപുരം: 2017 ലെ പത്മ അവാർഡുകൾക്കു നോമിനികളെ കണ്ടെത്താനുള്ള മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം കൺവീനർ കൂടിയായ മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ ചേർന്നു. ഉപസമിതി അംഗങ്ങളായ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവർ പങ്കെടുത്തു. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്ര സാങ്കേതികം, പൊതുഭരണം, വ്യാപാരം, വ്യവസായം എന്നീ മേഖലകൾ കൂടാതെ പരിസ്‌ഥിതി സംരക്ഷണ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രശ്സ്ത വ്യക്‌തിത്വങ്ങളെ കൂടി കണ്ടെത്തി നിർദേശിക്കാൻ യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.