ജയ്ജിപീറ്റർ പുരസ്കാരംനാളെ സമ്മാനിക്കും
Friday, June 24, 2016 1:32 PM IST
ആലപ്പുഴ: ജയ്ജി പീറ്റർ ഫൗണ്ടേഷന്റെപരിസ്‌ഥിതി പുരസ്കാരം കാസർകോട് സ്വദേശി അബ്ദുൾ കരീമിനു മന്ത്രി ജി. സുധാകരൻ നാളെ സമ്മാനിക്കും. പ്രസ്ക്ലബ് ഹാളിൽ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന യോഗത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് കെ.വി. സുധാകരൻ അധ്യക്ഷത വഹിക്കും. മീഡിയ അക്കാദമി ചെയർമാൻ സെർജി ആന്റണി ജയ്ജിപീറ്റർ സ്മാരകപ്രഭാഷണം നടത്തും. പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് അംജത്ത് പി. ബഷീർ സംസാരിക്കും. ഫൗണ്ടേഷൻ സെക്രട്ടറി ബാബുപീറ്റർ സ്വാഗതവും കോ–ഓർഡിനേറ്റർ വി.കെ. രവിവർമത്തമ്പുരാൻ നന്ദിയും പറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.