വോട്ടർപട്ടിക അപ്ഡേറ്റ് ചെയ്യണം
Friday, June 24, 2016 1:32 PM IST
തിരുവനന്തപുരം: ജൂലൈ 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്വയംഭരണ വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയുടെ അപ്ഡേഷൻ ജോലികൾ ജൂലൈ 11നു മുമ്പ് പൂർത്തിയാക്കണമെന്നു സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധപ്പെട്ട എല്ലാ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും നിർദേശം നൽകി. അന്തിമ വോട്ടർപട്ടികയായി ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളതിൽ ഉൾക്കുറിപ്പുകൾ തിരുത്താനും പേര് ഉൾപ്പെടുത്താനും അപേക്ഷയോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അവ ജൂലൈ രണ്ടു വരെ സ്വീകരിച്ചു നിശ്ചിത തീയതിക്കുളളിൽ അവശ്യമായ തുടർനടപടി സ്വീകരിച്ച് അപ്ഡേഷൻ പൂർത്തിയാക്കാനുമാണു നിർദേശിച്ചിട്ടുള്ളത്.


വോട്ടർപട്ടികയിലെ ഭേദഗതികൾ അന്തിമപട്ടികയിലെ സപ്ലിമെന്ററി പട്ടികയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കാനും അവയുടെ പകർപ്പുകൾ രാഷ്ട്രീയ കക്ഷികൾക്കു നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.