റോമിൽ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
റോമിൽ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Thursday, June 23, 2016 1:55 PM IST
കുറവിലങ്ങാട്: ഉഴവൂർ സ്വദേശിയെ റോമിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉഴവൂർ ചിറക്കര സാബു കുര്യനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപമുള്ള പാർക്കിംഗ് സ്‌ഥലത്ത് സ്വന്തം കാറിലാണു സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നു നാട്ടിലുള്ള ബന്ധുക്കൾ അറിയിച്ചു.

ജോലി കഴിഞ്ഞു വീട്ടിലെത്തിയ സാബുവും സുഹൃത്തും ഷോപ്പിംഗിനായി പുറത്തുപോയി കാറിൽ തിരികെ വീടിനു മുൻവശത്തെത്തിയിരുന്നു. സാബുവിനെ കാറിലിരുത്തി സുഹൃത്ത് മടങ്ങി. അന്വേഷിച്ചെത്തിയ വീട്ടുകാരാണ് സാബുവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണു മരണകാരണമെന്നു കരുതുന്നു. മൃതദേഹം മോർച്ചറിയിൽ. പോലീസ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. 12 വർഷമായി റോമിൽ സ്വകാര്യസ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സാബു കഴിഞ്ഞ മാസമാണു നാട്ടിലെത്തി മടങ്ങിയത്.


റോമിൽ നഴ്സായി ജോലി ചെയ്യുന്ന വെളിയന്നൂർ ഇലവുങ്കൽ കുടുംബാംഗം ബിജി മോളാണു ഭാര്യ. സാബുവും ബിജിമോളും ഇളയകുട്ടി എസ്തപ്പാനും ഒരുമിച്ചായിരുന്നു താമസം. മൂത്തമക്കളായ മെൽവിന, മിലേന എന്നിവർ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂൾ വിദ്യാർഥികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.