ഭക്ഷ്യവസ്തുക്കളിൽ പൊട്ടാസ്യം അയഡേറ്റ് ഉപയോഗവും നിരോധിക്കണം
ഭക്ഷ്യവസ്തുക്കളിൽ പൊട്ടാസ്യം അയഡേറ്റ് ഉപയോഗവും നിരോധിക്കണം
Thursday, June 23, 2016 1:37 PM IST
ഭക്ഷണം വിഷസമ്പുഷ്‌ടം എന്ന ലേഖനപരമ്പരയിലൂടെ വിഷലിപ്തമായ ഭക്ഷണപദാർഥങ്ങളെക്കുറിച്ച് ദീപിക നടത്തിയ വെളിപ്പെടുത്തലുകൾ വായനാക്കാർക്കു ശാസ്ത്രീമായ അറിവ് പകർന്നു നൽകുന്നതായിരുന്നു. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ നിലവാര അഥോറിറ്റി (എഫ്എസ്എസ്എഐ) ഭക്ഷ്യവസ്തുക്കളിൽ പൊട്ടാസ്യം ബ്രോമേറ്റിന്റെ ഉപയോഗം ഈയിടെ നിരോധിച്ചത് എടുത്തുപറയേണ്ട കാര്യമാണ്.

ഇന്ത്യയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ്(സിഎസ്ഇ) ഭക്ഷ്യവസ്തുക്കളിൽ, പ്രത്യേകിച്ച് ബ്രെഡിൽ പൊട്ടാസ്യം ബ്രോമേറ്റിന്റേയും പൊട്ടാസ്യം അയഡേറ്റിന്റേയും സാന്നിധ്യം കണ്ടെത്തിയിരുന്നു. 38 തരം ബ്രെഡ് ബ്രാൻഡുകൾ പരിശോധിച്ചതിൽ 84 ശതമാനത്തിലും ഇവയുടെ ഉപയോഗം ഉണ്ടായിരുന്നു. ഇവ രണ്ടും കാൻസറിനും തൈറോയിഡിനും കാരണമാകുമെന്നതിൽ സംശയമില്ല.


പ്രതിദിനം രണ്ടു കഷണം ബ്രെഡ് കഴിക്കുന്നവർക്കു കാൻസർ ഉണ്ടാകുമെന്നു പഠനം തെളിയിക്കുന്നു. പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗം എഫ്എസ്എസ്എഐ നിരോധിച്ചതു പോലെ പൊട്ടാസ്യം അയഡേറ്റിന്റെയും ഉപയോഗം നിരോധിക്കാൻ സത്വര നടപടികൾ സ്വീകരിക്കണം. സിഇഎസ് ഡയറക്ടർ ജനറൽ ചന്ദ്രഭൂഷന്റെ അഭിപ്രായപ്രകാരവും, നിരവധി രാജ്യങ്ങളിൽ പൊട്ടാസ്യം അയോഡേറ്റ് നിരോധിച്ചിട്ടുള്ളതിനാലും ഇന്ത്യയിലും ഇതു നിരോധിക്കേണ്ടതാണ്.

<ആ>ഫാ.അഡ്വ.ഡോ. ജോൺസൺ ജി. ആലപ്പാട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.