ആഗോള ലഹരിവിരുദ്ധ ദിനാചരണം ഇന്ന്
Thursday, June 23, 2016 1:25 PM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ആഗോള ലഹരിവിരുദ്ധ ദിനാചരണം ഇന്ന് പാലാരിവട്ടം പിഒസിയിൽ നടത്തും. കേരളത്തിലെ മുഴുവൻ മദ്യവിരുദ്ധ പ്രസ്‌ഥാനങ്ങളെയും ഏകോപിപ്പിച്ചു നടത്തുന്ന ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം ഉച്ചകഴിഞ്ഞു രണ്ടിന് കെസിബിസി മദ്യവിരുദ്ധസമിതി സംസ്‌ഥാന ചെയർമാൻ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.

മദ്യവിരുദ്ധ ഏകോപന സമിതി സംസ്‌ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് ലഹരിവിരുദ്ധ സന്ദേശം നൽകും. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ, അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, ഫ്രാൻസിസ് പെരുമന, ടി.എം. വർഗീസ്, വർഗീസ് കണ്ടത്തിൽ, ഹിൽട്ടൺ ചാൾസ്, കുരുവിള മാത്യൂസ് തുടങ്ങിയവർ പ്രസംഗിക്കും. ഇന്നു രാവിലെ 10.30 മുതൽ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗവും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.