മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം: റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
Thursday, June 23, 2016 1:25 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വലിയതുറ, ബീമാപ്പള്ളി, പൂന്തുറ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഫിഷറീസ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മറ്റിയെ ചുമതലപ്പെടുത്തുന്നതിനും മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനും തീരുമാനമായി. തിരുവനന്തപുരം തഹസിൽദാർ കമ്മിറ്റിയുടെ കൺവീനറായിരിക്കും.

മേഖലയിലെ കൗൺസിലർമാർ, രാഷ്ട്രീയ – തൊഴിലാളി പ്രതിനിധികൾ, സന്നദ്ധസംഘടനകളുടെ രണ്ട് പ്രതിനിധികൾ, തിരുവനന്തപുരം അതിരൂപതയുടെ രണ്ട് പ്രതിനിധികൾ എന്നവർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.