പീഡനക്കേസിൽ കോടതി ജീവനക്കാരൻ അറസ്റ്റിൽ
Thursday, June 23, 2016 1:25 PM IST
ആലുവ: ആലുവ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കോടതിയിലെ ബെഞ്ച് ക്ലാർക്ക് കാലടി പൊതിയക്കര ജംഗ്ഷനു സമീപം ആച്ചാണ്ടി വീട്ടിൽ മാർട്ടിനെ (46) ആലുവ സിഐ ടി. ബി. വിജയൻ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്നു വൈകുന്നേരം അങ്കമാലി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.

ഏപ്രിൽ 15 മുതൽ മേയ് 26 വരെയുള്ള കാലാവധിയിൽ കോടതി കെട്ടിടത്തിൽ വച്ചാണു പീഡനം നടന്നത്. പീഡനത്തെത്തുടർന്ന് മാനസികമായി തകർന്ന യുവതി കൗൺസലിംഗിൽ സൂചന നൽകിയതിനെത്തുടർന്ന് സൈക്യാട്രിസ്റ്റാണ് വിവരം വെളിപ്പെടുത്തിയത്. മേയ് 27 മുതൽ ജീവനക്കാരി കോടതിയിൽ ഹാജരായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.