സിപിഎം സഹിഷ്ണുത കൈവിടരുതെന്നു കെ.എം. മാണി
സിപിഎം സഹിഷ്ണുത കൈവിടരുതെന്നു കെ.എം. മാണി
Thursday, June 23, 2016 1:18 PM IST
കോട്ടയം: സിപിഎം സഹിഷ്ണുത കൈവിടരുതെന്നു കേരള കോൺഗ്രസ്–എം ചെയർമാൻ കെ.എം. മാണി. തലശേരിയിൽ രണ്ട് ദളിത് പെൺകുട്ടികളെ ജയിലിൽ അടച്ച സംഭവത്തിൽനിന്നു മനസിലാക്കാൻ കഴിയുന്നതു സിപിഎമ്മിനെ അസഹിഷ്ണുത വിടാതെ പിന്തുടരുന്നു എന്നതാണ്. സംസ്‌ഥാന ഭരണം കൈയാളുന്ന കക്ഷി എന്ന നിലയിൽ സിപിഎം കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നു.

കൈക്കുഞ്ഞുമായി സ്ത്രീയെ ജയിലിലടച്ച സംഭവം തീർത്തും നിരുത്തരവാദപരമാണ്. കൈക്കുഞ്ഞുമായി സ്ത്രീ ജയിലിൽ പോകുന്നത് ആദ്യമല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്നും കെ.എം. മാണി പറഞ്ഞു.


ദളിത് യുവതികൾക്കെതിരായി പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടിയന്തരമായി പിൻവലിക്കണം. കേരളം ഭരിക്കുന്ന കാര്യം പാർട്ടി മറക്കരുതെന്നും കെ.എം. മാണി ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.