പുതിയ സസ്യത്തിനു മാർ റാഫേൽ തട്ടിലിന്റെ പേര്; ഒഫിയോഗ്ലോസം റാഫേലിയാനം
പുതിയ സസ്യത്തിനു മാർ റാഫേൽ തട്ടിലിന്റെ പേര്; ഒഫിയോഗ്ലോസം റാഫേലിയാനം
Thursday, June 23, 2016 1:18 PM IST
തൃശൂർ: അറുപതാം പിറന്നാൾ ആഘോഷിച്ച തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിലിനെ ആദരിക്കാൻ സെന്റ് തോമസ് കോളജ് സസ്യശാസ്ത്രവിഭാഗം പുതിയ സസ്യത്തിനു “ഒഫിയോഗ്ലോസം റാഫേലിയാനം’ എന്ന പേരു നൽകി. ഏറ്റവും കൂടുതൽ ക്രോമസോം സംഖ്യയുള്ള, മൂന്നു സെന്റിമീറ്റർ മാത്രം വലിപ്പമുള്ള, പാമ്പിൻനാവിന്റെ രൂപസാദൃശ്യമുള്ള, പന്നൽ വംശത്തിൽപെട്ട ഈ സസ്യത്തെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത് അധ്യാപകനായ ഡോ. പി.വി. ആന്റോ, വൈസ് പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആന്റണി, ബിരുദാനന്തര വിദ്യാർഥികളായ അഫ്സാന ഖാൻ, ഫ്രാങ്ക്ളിൻ ഫ്രാൻസിസ് എന്നിവരാണ്.


സംസ്‌ഥാന ശാസ്ത്ര സാങ്കേതിക പരിസ്‌ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ നടത്തപ്പെട്ട ഗവേഷണത്തിലാണ് ഈ പുതിയ സസ്യത്തെ കണ്ടെത്തിയത്. ഈ കണ്ടുപിടിത്തം ഇന്റർനാഷണൽ ജേർണൽ ഓഫ് അഡ്വാൻസ്ഡ് റിസർച്ചിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.