വയറിളക്കരോഗം ശ്രദ്ധിക്കണം: ആരോഗ്യ വകുപ്പ്
Thursday, June 23, 2016 1:06 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് പല ജില്ലകളിലും വയറിളക്കരോഗ ങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അസാധാരണമാംവിധം മലം അ യഞ്ഞു പോകുന്നത് വയറിളക്കത്തിന്റെ ലക്ഷണമാണ്. പലപ്പോഴും വയറിളക്കം ജനങ്ങൾ ഗൗരവമായി എടുക്കാറില്ല. എന്നാൽ, വയറിളക്കം ചിലപ്പോൾ അപകടകരമാകാം –പ്രത്യേകിച്ചും കുഞ്ഞുങ്ങളിൽ. അതുകൊണ്ട് ഒരു തവണപോലും വയറിളകിയാൽ കുഞ്ഞുങ്ങൾക്ക് ചികിത്സ ആരംഭിക്കണം.

വയറിളക്കം മൂലം ശരീരത്തിന് തളർച്ചയും, ക്ഷീണവും ഉണ്ടാകുന്നത് ശരീരത്തിൽനിന്നു ജലാംശവും ലവണങ്ങളും നഷ്‌ടപ്പെടുന്നതു കൊണ്ടാണ്. ഓരോ പ്രാവശ്യം വയറിളകു മ്പോഴും ധാരാളം ജലാംശം നഷ്‌ടപ്പെടുന്നു. ഈ ജലനഷ്‌ടം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ ക്ഷീണമുണ്ടാകുകയും മരണത്തിനു തന്നെ കാരണമാകുകയും ചെയ്യും.

വയറിളക്കമുണ്ടായാൽ ഉടൻ വീ ട്ടിൽ ലഭ്യമായ ഏതു പാനീയവും കൊടുക്കാം. കഞ്ഞിവെളളം, നാ രങ്ങാവെളളം, ഉപ്പിട്ട മോരുംവെള്ളം, കരിക്കിൻവെളളം, കടുപ്പം കുറഞ്ഞ ചായ തുടങ്ങിയവ കൊടുക്കാം. ആരംഭത്തിൽ നടത്തുന്ന ഇത്തരം ചി കിത്സ കൊണ്ട് കുഞ്ഞിന്റെ ആ രോഗ്യം വീണ്ടെടുക്കാനും ജീവൻ രക്ഷിക്കുന്നതിനും സഹായിക്കുന്നു. അതുപോലെ തന്നെ ആശുപത്രികളിൽനിന്നു ലഭിക്കുന്ന ഒആർഎസ് വളരെയധികം പ്രയോജനകരമാണ്. തുടർച്ചയായുളള ഛർദി, പനി, ജന്നി, മലത്തിൽ കൂടി രക്‌തം തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയ വയറിള ക്കം വന്നാൽ ഉടൻ വിദഗ്ധ ചികിത്സയ്ക്കും വിധേയമാക്കണം.


വെളളം തിളപ്പിച്ചാറിച്ച് മാത്രം കുടിക്കുക. ഭക്ഷണം നല്ലവണ്ണം മൂടിവെച്ചും ചൂടോടെയും ഉപയോഗി ക്കുക. മലിനമായ സാഹചര്യങ്ങളി ൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക.

കുട്ടികളുടെ നഖങ്ങൾ വെട്ടിവൃത്തിയാക്കുക, ഭക്ഷണം പാചകം ചെയ്യുന്നതിനുമുൻപും കഴി ക്കുന്നതിനുമുൻപും മലവിസർ ജനത്തിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തിൽ കഴുകണം.

മലമൂത്ര വിസർജനം കക്കൂസുകളിൽ മാത്രം ചെയ്യുക. ജലസ്രോതസുകൾ മലിനമാകാതെ സൂക്ഷിക്കുക, കിണറുകൾ ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക. വീടും പരിസ രവും ഈച്ചകൾ പെരുകാതെ സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.