ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപിച്ചു
Thursday, June 23, 2016 1:06 PM IST
തിരുവനന്തപുരം: ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തന രം ഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച സ്കൂൾ–കോളജ് ലഹരിവിരുദ്ധ ക്ല ബുകൾ, ക്ലബംഗങ്ങൾ, സന്നദ്ധ പ്രവർത്തകൻ എന്നീ വിഭാഗങ്ങളിൽ എക്സൈസ് വകുപ്പ് നൽകിവരുന്ന അവാർഡുകൾ പ്രഖ്യാപിച്ചു.

സ്കൂൾ തലത്തിലെ മികച്ച ലഹരിവിരുദ്ധ ക്ലബായി കണ്ണൂർ പേരാവൂരി ലെ തൊണ്ടിയിൽ സെന്റ് ജോസഫ് സ് ഹയർ സെക്കൻഡറി സ്കൂളിനെയും, കോളജ് തലത്തിലെ മികച്ച ലഹരിവിരുദ്ധ ക്ലബായി കോഴിക്കോട് ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളജിനെയും തെര ഞ്ഞെടുത്തു.

മികച്ച സ്കൂൾ ലഹരിവിരുദ്ധ ക്ലബ് അംഗമായി കോട്ടയം, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർ സെക്കന്റഡറി സ്കൂളിലെ ഡിംപിൾ മരിയ ഡൊമിനിക്കും, കോളജ് ലഹരിവിരുദ്ധ ക്ലബ് അംഗമായി കൊല്ലം, കൊട്ടാരക്കര സെന്റ് ഗ്രിഗോ റിയസ് കോളജിലെ ഷെറിൻ പി. ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.


മികച്ച സന്നദ്ധ പ്രവർത്തകനായി എം. സ്റ്റാർ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകനും, എറണാകുളം, കലൂ ർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ കുട്ടിപ്പട്ടാളം ലഹരിവിരുദ്ധ ക്ലബ് ക ൺവീനറുമായ എൻ.ടി. റാൽഫിയെയും, മികച്ച സന്നദ്ധ സംഘടനയായി കോട്ടയം, ചങ്ങനാശേരി, ചെത്തിപ്പുഴ, കുരിശുംമൂട് സർഗക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റിനെയും തെരഞ്ഞെടുത്തു.

വിജെടി ഹാളിൽ 26ന് രാവിലെ പതിനൊന്നിന് എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.