മുഖ്യമന്ത്രി സിപിഎം ശൈലിയിൽ പ്രതികരിക്കരുത്: രമേശ് ചെന്നിത്തല
മുഖ്യമന്ത്രി സിപിഎം ശൈലിയിൽ പ്രതികരിക്കരുത്: രമേശ് ചെന്നിത്തല
Wednesday, June 22, 2016 1:59 PM IST
കോട്ടയം: തലശേരിയിൽ ദളിത് യുവതിയുടെ ആത്മഹത്യാശ്രമത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹത സൃഷ്‌ടിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാർട്ടിക്കാർ ചെയ്യുന്നതെല്ലാം ശരിയാണെന്ന സർട്ടിഫിക്കറ്റാണു മൗനത്തിലൂടെ മുഖ്യമന്ത്രി നൽകുന്നത്. ദളിത് യുവതികൾക്ക് അപമാനം ഉണ്ടായിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രി പോലീസിനോടു ചോദിക്കാനാണു പറയുന്നത്. പിണറായി ഇപ്പോൾ സിപിഎം പാർട്ടി സെക്രട്ടറിയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോ ധ്യം നഷ്‌ടപ്പെടുത്തരുതെന്നു ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.

തെറ്റുകളിൽനിന്നു തെറ്റുകളിലേക്ക് ഇടതുസർക്കാർ പോകുക യാണ്. സിപിഎം അധികാരകേന്ദ്രമായി അധഃപതിച്ചിരിക്കുന്നു. രാഷ്ട്രീയപ്രതിയോഗികളെ കൈയൂക്കുകൊണ്ട് അടിച്ചമർത്തുന്നത് ജനാധിപത്യത്തിൽ ഭൂഷണമല്ല. സിപിഎമ്മിന്റെ രാഷ്ട്രീയ അസഹിഷ്ണുതയും ബിജെപിയുടെ വർഗീയ അ സഹിഷ്ണുതയുമാണ് കേരളം നേരിടുന്ന വെല്ലുവിളികൾ. രണ്ടു നീക്കങ്ങളെയും പ്രതിപക്ഷമായ യുഡിഎഫ് നേരിടും. ബാർ കേസിൽ മു ൻമന്ത്രി ബാബുവിനെതിരേ ക്വിക്ക് വെരിഫിക്കേഷൻ ഉത്തരവിട്ടത് നിഷ്പക്ഷവും നീതിപൂർവുമായ അന്വേഷണത്തിനാണെങ്കിൽ അത് നടക്കട്ടെയെന്നും ചോദ്യത്തിനുത്തരമായി അദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗ തീരുമാനം നൽകാതെ മാധ്യമങ്ങളെ അകറ്റി നിർത്തുന്നത് ശരിയായ നടപടിയല്ല. അറിയേണ്ട കാര്യങ്ങൾ ജനങ്ങളെ അറിയിക്കാതിരിക്കുന്നത് ഏകാധിപത്യ ശൈലിയാണ്.

പ്രതിയെ പിടിച്ചു കഴിഞ്ഞാൽ പോലീസ് കാര്യങ്ങൾ ജനങ്ങളെ അറിയിക്കണം. പെരുമ്പാവൂർ ജിഷ കേസിൽ അന്വേഷണത്തിനു വിഘാതമാകാത്ത കാര്യങ്ങൾ പുറത്തുവിടണം. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താത്പര്യവിരുദ്ധമായ പ്രസ്താ വനയാണ് മുഖ്യമന്ത്രിയുടെ ഭാ ഗത്തുനിന്ന് ഉണ്ടായത്. റബർ വി ലസ്‌ഥിരതാ ഫണ്ട്*തുടരുന്ന കാ ര്യത്തിൽ വ്യക്‌തത വരുത്തണം.


യുഡിഎഫ് ഒറ്റക്കെട്ടായാണു മുന്നോട്ടുപോകുന്നത്. കോൺഗ്രസ് നേതാക്കളാണു തോൽവിക്ക് കാ രണമെന്ന് കേരള കോൺഗ്രസ്–എം പറഞ്ഞതായി അറിയില്ല. ജൂലൈ ആദ്യവാരം യുഡിഎഫ് വിലയിരു ത്തൽ യോഗം ചേരും. ജനവിശ്വാസം ആർജിച്ചു മുന്നോട്ടു പോകും.

കെപിസിസി പ്രസിഡന്റ് സം സ്‌ഥാനത്തു സജീവമാണ്. പോലീസ് സർവകലാശാല എന്ന ആശയം ഇടതുസർക്കാർ ഉപേക്ഷിക്കുന്നത് ശരിയല്ല. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത സർവകലാശാലയായിട്ടാണു വിഭാവനം ചെയ്തത്.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തുടരണമെന്നാണ് യൂഡിഎഫിന്റെ നയം. പിരിച്ചു വിടുന്നത് ശരിയല്ല. നിയമനങ്ങൾക്ക് വേഗത വരു ത്താൻ ഇത് ആവശ്യമാണ്.

ഏതു കേസിലും പ്രതിയെ കസ്റ്റഡിയിലെടുത്തു കേസ് ചാർജു ചെയ്തുകഴിഞ്ഞാൽ പോലീസ് കാര്യങ്ങൾ ജനങ്ങളെ അറിയിക്കണം. കേസ് അന്വേഷണത്തിനു വിഘാ തമല്ലാത്ത കാര്യങ്ങൾ പുറത്തുവിടണം. ഹരിപ്പാട് മെഡിക്കൽ കോളജിനെടുത്ത സ്‌ഥലം കൃഷിഭൂമിയാക്കുന്നതിൽ വിരോധമില്ല. ബിജെപിക്കും ആർഎസ്എസിനും എതിരേ ശക്‌തമായ നിലപാടാണു കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

പിണറായി മോദിക്കു കണ്ണാടി കൊടുത്താൽ അത് മതേതരത്വം. ഷിബു ബേബി ജോൺ കൊടുത്താ ൽ അത് പാതകം എന്നതാണ് സിപിഎം സമീപനമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.