മായം കലർന്ന വെളിച്ചെണ്ണ പിടിച്ചാൽ നാളികേരത്തിനു വിലകൂടും
മായം കലർന്ന വെളിച്ചെണ്ണ പിടിച്ചാൽ നാളികേരത്തിനു വിലകൂടും
Wednesday, June 22, 2016 1:59 PM IST
വിലയ്ക്കു വാങ്ങുന്ന രോഗങ്ങൾ എന്ന പേരിൽ ദീപികയിൽ പ്രസിദ്ധീകരിച്ച പരമ്പരയ്ക്ക് അഭിനന്ദനം. മായം കലർന്ന ഭക്ഷ്യവസ്തുക്കളെ കുറിച്ചും അതിനെ ആശ്രയിക്കേണ്ടിവരുന്ന മലയാളിയുടെ അവസ്‌ഥയെ കുറിച്ചും വിശദമായി പ്രതിപാദിച്ചതിലൂടെ ജനങ്ങളോടൊപ്പമാണ് ദീപിക എന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്.

മായം കലർന്ന വെളിച്ചെണ്ണ വിപണിയിൽ ഇപ്പോഴും വൻതോതിൽ എത്തുന്നുണ്ട്. നിരോധിക്കപ്പെട്ട ബ്രാൻഡുകൾ ഉൾപ്പെടെയുള്ളവ വിപണിയിലുണ്ടുതാനും. അതിർത്തി കടന്നു പ്രതിദിനം 60 മുതൽ 80 വരെ ലോഡ് എത്തുന്ന വെളിച്ചെണ്ണയിൽ 90 ശതമാനവും മായം കലർന്നതാണ്. ഇതിനായി വൈറ്റ് പാം ഓയിൽ, പാം കേർണൽ ഓയിൽ (വെളിച്ചെണ്ണയെക്കാൾ മാർക്കറ്റ് വല കൂടുതലായതിനാൽ ഇതിപ്പോൾ ഉപയോഗിക്കുന്നില്ല) റിഫൈൻ ചെയ്ത വിലകുറഞ്ഞ മറ്റ് എണ്ണകൾ എന്നിവ ഉപയോഗിക്കുന്നു.

കേരള സർക്കാരിന്റെ നികുതി നിയമം അനുസരിച്ചു വൈറ്റ് പാം ഓയിലിന് അഞ്ചുശതമാനമാണു നികുതി. നിലവിലുള്ള വില പ്ര കാരം 9000 കിലോ വൈറ്റ് പാം ഓയിലിനു 5,22,000 രൂപ വില വരും. ഇതിന്റെ നികുതി 26,100 രൂപ ഒരു ദിവസം ഏകദേശം 72 ലോഡ് എന്നു കണക്കാക്കിയാൽ വെളിച്ചെ ണ്ണ അതിർത്തി കടന്നു വരുന്ന ഇനത്തിൽ 18,79,200 രൂപ പ്രതിദിനം ഗവൺമെന്റിനു വരുമാന നഷ്‌ടം. ഇതിലേറെ നഷ്‌ടം കർഷകനാണ്. ഈ രീതിക്കു മാറ്റമുണ്ടായാൽ നാളികേര വില ഇരട്ടിയാകും. സർ ക്കാർ ശക്‌തമായ പരിശോധന അ തിർത്തി പ്രദേശങ്ങളിൽ നടത്തി നികുതി ചുമത്തുന്ന സ്‌ഥിതിയു ണ്ടാകണം. അതിർത്തികളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്‌ഥർ പായ്ക്കറ്റുകളിലും ടാങ്കറുകളിലും നിറച്ചിരിക്കുന്ന നല്ല വെളിച്ചെണ്ണയിൽ നിന്നാണ് സാമ്പിൾ എടുക്കുന്നത്. ഇതുമൂലം ടാങ്കറുകളിൽ നിറച്ച മായം കലർന്ന വെളിച്ചെണ്ണ സുഗമമായി അതിർത്തി കടത്താനും കഴിയും.


910 ഗ്രാം നെറ്റ് വെയിറ്റ് തൂക്കം വേണ്ട പല കമ്പനികളുടെയും എണ്ണ പായ്ക്കറ്റുകൾക്കു 850–880 വരെ മാത്രമാണ് തൂക്കമുള്ളത്. എന്നാൽ വിലക്കുറവിൽ ആകൃഷ്‌ടരായി സാധാരണക്കാരായ ജനം മായമുള്ള തൂക്കം കുറഞ്ഞ വെളിച്ചെണ്ണയ്ക്കു പുറകെ പോകുമ്പോൾ പ്രതിസന്ധിയിലാവുന്നത്, കേര കർഷകരും നല്ല മില്ലുടമകളുമാണ്.

<ആ>ജോണിതോമസ് തെങ്ങുംപിള്ളി, മുട്ടം തൊടുപുഴ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.