റബർ ഡീലേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Wednesday, June 22, 2016 1:59 PM IST
കോട്ടയം: റബർ കർഷകരെ സഹായിക്കുന്ന വിലസ്‌ഥിരതാ പദ്ധതി തുടരണമെന്നും വ്യാപാരികൾക്കു ഗുണകരമാകുന്നവിധം വ്യാപാരനയങ്ങൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ തിരുവനന്തപുരത്തു നടത്തിയ കൂടിക്കാഴ്ചയിൽ കർഷകർക്കും വ്യാപാരികൾക്കും സ്വീകാര്യമായ നയങ്ങൾ രൂപീകരിക്കാമെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കിയതായി ഐആർഡിഎഫ് ഭാരവാഹികൾ പറഞ്ഞു. വിലസ്‌ഥിരതാ പദ്ധതി കർഷകർക്ക് ഏറെ ഗുണകരമായിരുന്നു. വില ഉയരുകയും കർഷകർ റബർ കൃഷിയിലേക്കു തിരിച്ചുവരുന്നതിനു വിലസ്‌ഥിരതാ പദ്ധതി സഹായകരമായെന്നു 9000ൽപ്പരം വ്യാപാരികളുടെ നിലനില്പും സർക്കാരിന്റെ നയങ്ങളുടെ പിൻബലത്തിലാണെന്നും ഐആർഡിഎഫ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.


പ്രസിഡന്റ് ടോമി ഏബ്രഹാം, സി.ജെ. അഗസ്റ്റിൻ, ജോർജി മാത്തൻ, രാജൻ ദാമു, ലിയാഖത്ത് അലിഖാൻ എന്നിവരാണു മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.