പാത്രിയർക്കീസ് ബാവായ്ക്ക് നേരേയുണ്ടായ ആക്രമണത്തെ അപലപിച്ചു
Wednesday, June 22, 2016 1:59 PM IST
ചങ്ങനാശേരി: സിറിയൻ ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവായ്ക്ക് നേരേ നടന്ന ചാവേർ ആക്രമണത്തിൽ ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ്–ജാഗ്രതാസമിതി അപലപിച്ചു.

കൂട്ടക്കൊലചെയ്തും കൊള്ളയടിച്ചും മാനഭംഗപ്പെടുത്തിയും പശ്ചിമേഷ്യയിൽനിന്നു ക്രൈസ്തവരെ ഉൻമൂലനം ചെയ്യുന്ന ഐഎസിന്റെ അതിക്രൂരവും നിന്ദ്യവും പൈശാചികവുമായ പ്രവർത്തനശൈലിയുടെ ഭീകരമുഖമാണ് പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് നേരേയുണ്ടായതെന്നു യോഗം ചൂണ്ടിക്കാട്ടി.

ഇതിനെ അന്താരാഷ്ട്രസമൂഹം ഒന്നാകെ അതിശക്‌തമായി അപലപിക്കണമെന്നും ഐ.എസിനെതിരേ കൂടുതൽ ജാഗ്രതയോടെയുള്ള ശക്‌തമായ പ്രതിരോധ നീക്കങ്ങൾ സംഘടിപ്പിക്കണമെന്നും പബ്ലിക് റിലേഷൻസ്– ജാഗ്രതാസമിതി യോഗം അഭിപ്രായപ്പെട്ടു. പിആർഒ പ്രഫ. ജെ.സി. മാടപ്പാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപതാ ജാഗ്രതാസമിതി കോർഡിനേറ്റർ ഫാ. ജോസഫ് പനക്കേഴം, ഫാ. വർഗീസ് താനമാവുങ്കൽ, അഡ്വ. ജോജി ചിറയിൽ, പ്രഫ. ജോസഫ് ടിറ്റോ, അഡ്വ. പി.പി. ജോസഫ്, കെ.വി.സെബാസ്റ്റ്യൻ കുന്നത്തുകുഴി, അഡ്വ. ജോർജ് വർഗീസ് കോടിക്കൽ, ഡോ. ആന്റണി മാത്യൂസ് കണ്ടങ്കരി, സജി മതിച്ചിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.