ഒന്നാംക്ലാസിലേക്ക് ഇന്നു മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ
ഒന്നാംക്ലാസിലേക്ക് ഇന്നു മൂന്ന്  ലക്ഷത്തിലധികം വിദ്യാർഥികൾ
Tuesday, May 31, 2016 12:52 PM IST
തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷത്തേക്കാൾ 5000 വിദ്യാർഥികൾ അധികമായി ഈ വർഷം ഒന്നാം ക്ലാസിലെത്തുമെന്ന പ്രതീക്ഷയിൽ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വർഷം സംസ്‌ഥാനത്തെ എയ്ഡഡ്, അൺ എയ്ഡഡ്, സർക്കാർ സ്കൂളുകളിലായി ആകെ 3,05,000 വിദ്യാർഥികളാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. ഈ വർഷം 5000 വിദ്യാർഥികളുടെ വർധനയാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.

3,10,000 വിദ്യാർഥികളെ വരവേൽക്കാനുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുളളത്. സംസ്‌ഥാന തല പ്രവേശനോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 2014–15 അധ്യയനവർഷം 2.89 ലക്ഷം വിദ്യാർഥികളാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.