കൈക്കൂലി: ആർഡിഒ റിമാൻഡിൽ
കൈക്കൂലി:  ആർഡിഒ റിമാൻഡിൽ
Tuesday, May 31, 2016 12:22 PM IST
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മൂവാറ്റുപുഴ ആർഡിഒ മോഹനൻപിള്ളയെ തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. പാടശേഖരത്തോടു ചേർന്ന പുരയിടത്തിന്റെ ഇടിഞ്ഞുപോയ സംരക്ഷണഭിത്തി പുനർനിർമിക്കാൻ അനുമതി നൽകാൻ നെല്ലാട് വരിപ്ലായിൽ മാത്യു വി. ഡാനിയലിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തിങ്കളാഴ്ച ആർഡിഒ മോഹനൻപിള്ളയെ വിജിലൻസ് സംഘം അറസ്റ്റ്ചെയ്തത്.

തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ചൊവ്വാഴ്ച മൂവാറ്റുപുഴ കോടതിയിൽ ജഡ്ജ് അവധിയായിരുന്നതിനാൽ തൃശൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.