ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് വസ്ത്രവ്യാപാരി മരിച്ചു
ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് വസ്ത്രവ്യാപാരി മരിച്ചു
Tuesday, May 31, 2016 12:22 PM IST
കട്ടപ്പന: സ്വകാര്യ ബസും സ്കൂട്ടിയും കൂട്ടിയിടിച്ചു വസ്ത്രവ്യാപാരി മരിച്ചു. കട്ടപ്പന ടൗണിലെ ആതിര സിൽക്സ്, സ്വാതി സാരിമന്ദിർ, പുടവ എന്നീ വസ്ത്രവ്യാപാര സ്‌ഥാപനങ്ങളുടെ ഉടമ കട്ടപ്പന പേഴുംകവല തേനൂർ ടി.കെ. വിജയൻ (പുടവ വിജയൻ –56) ആണു മരിച്ചത്.

കട്ടപ്പന – കുട്ടിക്കാനം സംസ്‌ഥാന പാതയിലെ നരിയംപാറ അമ്പലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.15–നാണ് അപകടം. ഉപ്പുതറയിലെ ഭാര്യാവീട്ടിലേക്കു പോകുകയായിരുന്ന വിജയൻ. നരിയമ്പാറ ക്ഷേത്രത്തിനു സമീപം എതിരേ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.


നാട്ടുകാരും യാത്രക്കാരുംചേർന്ന് ഉടൻതന്നെ വിജയനെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്നു വിജയൻ. സംസ്കാരം ഇന്നു 11–ന് വീട്ടുവളപ്പിൽ.ഭാര്യ രജനി ഉപ്പുതറ തടിക്കൽ കുടുംബാംഗം. മക്കൾ: വിഷ്ണു, ആതിര, വിനായക്. മരുമകൾ: ചൈതന്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.