മദ്യവിരുദ്ധ ഏകോപന സമിതി നേതൃയോഗം നാളെ
Tuesday, May 31, 2016 12:16 PM IST
കൊച്ചി: കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്‌ഥാന നേതൃയോഗം നാളെ മൂന്നിനു കലൂർ റിന്യൂവൽ സെന്ററിൽ ചേരും. ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഫ്രാൻസിസ് പെരുമന സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും. ഡോ.ജേക്കബ് മണ്ണാറപ്രായിൽ കോറെപ്പിസ്കോപ്പ വിഷയാവതരണം നടത്തും. സർക്കാരിന്റെ മദ്യനയം ചർച്ച ചെയ്ത് ഭാവിപരിപാടികൾക്ക് യോഗം അന്തിമരൂപം നൽകും. സംസ്‌ഥാനത്തെ 25 മദ്യവിരുദ്ധ സംഘടനകൾ യോഗത്തിൽ പങ്കെടുക്കുമെന്നു അഡ്വ.ചാർളി പോൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.