പട്ടികജാതിക്കാർക്ക് വായ്പാ പദ്ധതി
Tuesday, May 31, 2016 12:16 PM IST
കോട്ടയം: പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലയിൽ പട്ടികജാതിയിൽപ്പെട്ടവർക്കായി നടപ്പാക്കുന്ന വായ്പാ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾക്ക് കംപ്യൂട്ടർ വാങ്ങുന്നതിനു 40,000 രൂപയും സർക്കാർ ഉദ്യോഗസ്‌ഥർക്കു ടൂ വീലർ വാങ്ങുന്നതിന് 50,000 രൂപയും വ്യക്‌തിഗത വായ്പയായി 1,00,000 രൂപയും ലഭിക്കും. കംപ്യൂട്ടർ വായ്പ്ക്ക് അപേക്ഷിക്കുന്നവർ 18 നും 55 നും മധ്യേ പ്രായമുളളവരും കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ കവിയാത്തവരുമാകണം. വ്യക്‌തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് 48 വയസിൽ കൂടാൻ പാടില്ല. ടൂ വീലർ വ്യക്‌തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ കുടുംബ വാർഷിക വരുമാനം 4,00,000 രൂപയിൽ കവിയരുത്. വായ്പ തുകയ്ക്ക് കോർപ്പറേഷൻ നിബ ന്ധകൾക്ക് വിധേയമായി ഉദ്യോഗസ്‌ഥ ജാമ്യം ഹാജരാക്കേണ്ടതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.