അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന്
Tuesday, May 31, 2016 12:15 PM IST
തിരുവനന്തപുരം: കേന്ദ്ര അനുമതി ലഭിച്ച അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന് കേരള ഇലക്ടിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പരിസ്‌ഥിതിയെ സംരക്ഷിച്ചു കൊണ്ട് പദ്ധതി നടപ്പിലാക്കാൻ കഴിയും. പരിസ്‌ഥിതിയുടെ പേരിലാണ് സൈലന്റ്വാലി, പൂയംകുട്ടി, പാത്രക്കടവ് പദ്ധതികൾ നഷ്‌ടമായത്. ഗുരുതരമായ പാരിസ്‌ഥിതിക പ്രശ്നങ്ങൾ ജലവൈദ്യുത പദ്ധതികൾ കാരണമുണ്ടാകില്ലെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംഘടന ജനറൽ സെക്രട്ടറി സിബിക്കുട്ടി ഫ്രാൻസിസ്, വി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.