സെൻകുമാർ സമർത്ഥനായ ഉദ്യോഗസ്‌ഥനെന്ന് ചെന്നിത്തല
സെൻകുമാർ സമർത്ഥനായ ഉദ്യോഗസ്‌ഥനെന്ന് ചെന്നിത്തല
Monday, May 30, 2016 11:53 PM IST
ന്യൂഡൽഹി: ഡിജിപിയായിരുന്ന ടി.പി.സെൻകുമാർ വളരെ സമർത്ഥനായ ഉദ്യോഗസ്‌ഥനായിരുന്നുവെന്നും മുഖം നോക്കാതെ നീതി ചെയ്തിരുന്ന ആളായിരുന്നു എന്നാണ് തന്റെ അനുഭവമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡൽഹിയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്‌ഥരെ മാറ്റാൻ സർക്കാരിന് അവകാശമുണ്ട്. ഇക്കാര്യത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നില്ല. എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഡിജിപിയെ യുഡിഎഫ് സർക്കാർ മാറ്റിയില്ല. ജേക്കബ് പുന്നൂസിന് കാലാവധി പൂർത്തിയാകും വരെ പോലീസ് മേധാവി സ്‌ഥാനത്ത് തുടരാൻ അനുവാദം നൽകിയ കാര്യം ഓർമിപ്പിച്ച് ചെന്നിത്തല പറഞ്ഞു.


തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് ജൂൺ നാല്, അഞ്ച് തീയതികളിൽ ചേരുന്ന കെപിസിസി നേതൃയോഗം ചർച്ച ചെയ്യും. തോൽവിയെക്കുറിച്ച് പഠിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി കോൺഗ്രസ് ശക്‌തമായി തിരിച്ചുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.