ഏഴു വയസുകാരനു വെട്ടേറ്റു, ആർഎസ്എസും സിപിഎമ്മും തർക്കത്തിൽ
Monday, May 30, 2016 4:06 PM IST
ഇരിട്ടി: ഏഴുവയസുകാരനെ വെട്ടേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കയങ്ങാട് പാലപ്പുഴയിലെ അങ്ങാടിച്ചാൽ രാഹുൽ–രമ്യ ദമ്പതികളുടെ മകനും രണ്ടാംക്ലാസ് വിദ്യാർഥിയുമായ കാർത്തികിന് (ഏഴ്) ആണ് ഇന്നലെ രാത്രി ഏഴോടെ വീട്ടിൽ വച്ചു വെട്ടേറ്റത്. കൈക്കു വെട്ടേറ്റ കാർത്തികിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമ്യയുടെ സഹോദരൻ മനു ആണു വെട്ടിയതെന്നു മാതാപിതാക്കൾ പറയുന്നു.


സംഭവത്തിനു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് ആർഎസ്എസ് ആരോപിക്കുന്നത്. എന്നാൽ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്നമാണെന്നുമാണു സിപിഎം ഭാഷ്യം. ഇരിട്ടി എസ്ഐ കെ. സുധീറിന്റെ നേതൃത്വത്തിൽ സ്‌ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.