ലോക്നാഥ് ബെഹ്റ പുതിയ ഡിജിപി; സെൻകുമാറിനെ മാറ്റി
ലോക്നാഥ് ബെഹ്റ പുതിയ ഡിജിപി; സെൻകുമാറിനെ മാറ്റി
Monday, May 30, 2016 4:03 PM IST
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള പുതിയ ഡിജിപിയായി ലോക്നാഥ് ബെഹ്റയെ സർക്കാർ നിയമിച്ചു. ഡിജിപി സ്‌ഥാനത്തു നിന്നു മാറ്റിയ ടി.പി. സെൻകുമാറിന് പോലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡിയുടെ ചുമതല നൽകും. സെൻകുമാർ വിരമിക്കാൻ ഒരുവർഷംകൂടി ബാക്കിനിൽക്കേയാണ് നടപടി. ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടർ സ്‌ഥാനത്തുനിന്നു മാറ്റി. പകരം ജേക്കബ് തോമസിനെ നിയമിച്ചു. നിയമന ഉത്തരവുകളിൽ മുഖ്യമന്ത്രി ഒപ്പുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.