പിടിയാന വെടിയേറ്റു ചരിഞ്ഞ നിലയിൽ
പിടിയാന വെടിയേറ്റു ചരിഞ്ഞ നിലയിൽ
Monday, May 30, 2016 3:26 PM IST
സുൽത്താൻ ബത്തേരി: ബത്തേരി– പുൽപ്പള്ളി ദേശിയ പാതയിൽ ചെതലയം നാലാം മൈലിനോടു ചേർന്ന് 12 വയസ് തോന്നിക്കുന്ന പിടിയാനയെ വെടിയേറ്റു ചരിഞ്ഞ നിലയിൽ കണ്ടത്തി.

കുറിച്ച്യാട് റേഞ്ചിലാണു സംഭവം.മസ്തിഷ്കത്തിൽ വെടിയേറ്റു ചോരയൊലിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നത്. രാത്രി രണ്ടിനു ശേഷമാണു കൃത്യം നടന്നതെന്നു സംശയിക്കുന്നു. വാഹന ത്തിൽനിന്നു വെടിയുതിർത്തതാണെന്നു സംശയമുണ്ട്. ചെറിയ തിരയാണു വെടിയുതിർക്കാനായി ഉപയോഗിച്ചത്.

നായാട്ടു സംഘം മൃഗവേട്ടയ്ക്കിടയിൽ മറ്റേതങ്കിലും മൃഗത്തെ വേട്ടയാടാൻ ശ്രമിക്കുന്നതിനിടയിൽ മുന്നിൽ വന്ന ആനയെ വെടിവച്ചതാകാമെന്നും അല്ലെങ്കിൽ വിനോദത്തിനായി വെടിവച്ചതാകാമെന്നുള്ള നിഗമനത്തിലാണ് വനപാലകർ. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു ഡിഎഫ്ഒ ഉത്തരവിട്ടു.


<ആ>പാരിതോഷികം നൽകും

സുൽത്താൻ ബത്തേരി: കാട്ടാന വെടിയേറ്റു ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടു കുറ്റവാളികളെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങൾ നല്കുന്നവർക്കു വനം വകുപ്പ് 25,000 രൂപ പാരിതോഷികം നൽകുമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 09447979105.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.