ബോംബ് ഭീഷണി: വിമാന യാത്രികൻ അറസ്റ്റിൽ
Monday, May 30, 2016 3:10 PM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി അനൂപ് (37) ആണ് പിടിയിലായത്. കൊച്ചിയിൽനിന്നു മലിന്റാ എയർഫ്ളൈറ്റിൽ ക്വലാലംപൂരിലേക്കു പോകാൻ വന്ന ഇദ്ദേഹം സുരക്ഷാ ഉദ്യോഗസ്‌ഥർ പരിശോധന ആരംഭിച്ചപ്പോൾ ബാഗിൽ ബോംബുണ്ടെന്ന് വിളിച്ചു പറയുകയായിരുന്നു.

ഉടൻ സിഐഎസ്എഫുകാർ കസ്റ്റഡിയിലെടുത്തു പോലീസിനു കൈമാറി. ഇദ്ദേഹത്തിന്റെ ലഗേജുകളെല്ലാം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.