മുല്ലപ്പെരിയാർ: നിലപാടിൽ മാറ്റമില്ലെന്നു ബിജിമോൾ
Monday, May 30, 2016 3:10 PM IST
കട്ടപ്പന: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇ.എസ്. ബിജിമോൾ എംഎൽഎ. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് അന്താരാഷ്ര്‌ട ഏജൻസി അന്വേഷിക്കണം. വിഷയം ദീർഘവീക്ഷണത്തോടെയാണ് പരിഹരിക്കേണ്ടത്.

999 വർഷത്തേക്ക് ഒരു ഡാമും നിലനിൽക്കില്ലാത്തതിനാൽ പുതിയ ഡാം കാലഘട്ടത്തിന്റെ ആവശ്യമാണ്. തമിഴ്നാടിന് ജലം, കേരളത്തിനു സുരക്ഷ എന്ന നിലപാട് ജൂൺ രണ്ടിന് മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ബിജിമോൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.