15ന് സംസ്‌ഥാനത്ത് വാഹന പണിമുടക്ക്
Monday, May 30, 2016 3:10 PM IST
പാലക്കാട്: ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ പ്രതിഷേധിച്ച് ജൂൺ 15ന് സംസ്‌ഥാനത്തു വാഹന പണിമുടക്ക് നടത്തുമെന്നു കേരള മോട്ടോർ വാഹന വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. പണിമുടക്കിൽ അന്യസംസ്‌ഥാന ചരക്കുവാഹന ഉടമകളും സഹകരിക്കും. ഹരിത ട്രൈബ്യൂണൽ ഉത്തരവ് പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്‌ഥാന സർക്കാരിനെ സമീപിക്കും.

ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ഇടപെടൽ നടത്തിയില്ലെങ്കിൽ ജൂൺ 23 മുതൽ അനിശ്ചിതകാല മോട്ടോർ വാഹന പണിമുടക്ക് നടത്തും. ടി.ഗോപിനാഥൻ ചെയർമാനായും എം.നന്ദകുമാർ ജനറൽ കൺവീനറുമായി വിപുലമായ സമിതിക്കും കൺവൻഷൻ രൂപം നൽകി.

<ആ>സമരത്തിനില്ല: ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ


തൃശൂർ: വാഹന സംരക്ഷണസമിതി ജൂൺ 15ന് ആഹ്വാനം ചെയ്തിട്ടുള്ള സമരത്തിൽ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും ജില്ലാ ഘടകവും പങ്കെടുക്കില്ലെന്നു ഭാരവാഹികൾ അറിയിച്ചു. ഹരിത ട്രൈബ്യൂണലിന്റെ വിധി പുനഃപരിശോധിക്കണമെന്നും അപ്രായോഗികമായ വിധിക്കെതിരേ സർക്കാർ ഇടപെട്ടു പരിഹാരം കാണണമെന്നും കൊച്ചിയിൽ ചേർന്ന വാഹന ഉടമകളുടെ സംയുക്‌തസമിതി ആവശ്യപ്പെട്ടിരുന്നു. കേസ് ട്രൈബ്യൂണലിലും കോടതികളിലും നിലനില്ക്കുന്നതിനാലും സർക്കാരിൽ വിശ്വാസം ഉള്ളതിനാലുമാണു സമരത്തിൽനിന്നുംപിന്മാറുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.