ഇടുക്കിയിൽ 34.4 മില്ലിമീറ്റർ മഴ
Monday, May 30, 2016 3:10 PM IST
ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഞായറാഴ്ച രാവിലെ ഏഴുമുതൽ ഇന്നലെ രാവിലെ ഏഴുവരെ 34.4 മില്ലിമീറ്റർ മഴ ലഭിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 2,315.42 അടിയായി. എന്നാൽ ഇത് കഴിഞ്ഞവർഷം ഇതേദിവസത്തേക്കാൾ 20.30 അടി കുറവാണ്.

നിലവിൽ ഇടുക്കി അണക്കെട്ടിൽ സംഭരണ ശേഷിയുടെ 19.95 ശതമാനം വെള്ളമാണുള്ളത്. ഇന്നലെ 28. 24 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.