ഇനിയുള്ളതു പോരാട്ടത്തിന്റെ നാളുകൾ: ചെന്നിത്തല
ഇനിയുള്ളതു പോരാട്ടത്തിന്റെ നാളുകൾ: ചെന്നിത്തല
Monday, May 30, 2016 3:10 PM IST
തിരുവനന്തപുരം: ഇനിയുളള നാളുകൾ പോരാട്ടത്തിന്റെയും വെല്ലുവിളികളുടെതുമായിരിക്കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം പ്രസ് ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്‌തമായ പ്രതിപക്ഷമായി നിലകൊള്ളും. സർക്കാരിന്റെ തെറ്റുകളോടു വിട്ടുവീഴ്ച ഉണ്ടാവില്ല.

കോൺഗ്രസ് കേന്ദ്രത്തിലും കേരളത്തിലും ഇപ്പോൾ പ്രതിപക്ഷസ്‌ഥാ നത്താണ്. ഈ സമയത്തു പ്രതി പക്ഷനേതൃസ്‌ഥാനം ഏറ്റെടുക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. കോൺഗ്രസിൽ ഗ്രൂപ്പ് വഴക്കുകളുടെ കാലം അവസാനിച്ചു. ഗ്രൂപ്പുകൾക്ക് അതീതമായി പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് ഒറ്റക്കെട്ടായാണു നിർദേശിക്കപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരെ ഏകാഭിപ്രായത്തോടെ ഒരുമിച്ചു കൊണ്ടുപോവുക എന്നതാണു ലക്ഷ്യം. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നഷ്‌ടപ്രതാപം വീണ്ടെടുക്കും.

ഹരിപ്പാട് ബിജെപിയുടെ വോട്ട് രമേശിനു കിട്ടിയെന്ന വാർത്ത അടിസ്‌ഥാനരഹിതമാണ്. ബാബു പ്രസാദ് എംഎൽഎ ആയി വിജയിച്ച വർഷം ബിജെപി 2600ൽ അധികം വോട്ട് നേടി. 2011ൽ ബിജെപി 3045 വോട്ടാണു നേടിയത്. എന്നാൽ, ഈ വർഷം 12,900 വോട്ട് നേടി.


കഴിഞ്ഞ തവണത്തേക്കാൾ മൂ ന്നിരട്ടിയിൽ അധികം വോട്ട് ബിജെ പി നേടിയിട്ടും ബിജെപി വോട്ടു മ റിച്ചു നല്കിയെന്നാണ് ഇടതുപ്രചാരണം. ബിജെപിയുടെ ഒരു സഹായ വും ആവശ്യമില്ല. മതേതര വോട്ടുകളാണ് തന്റെ ഭൂരിപക്ഷം വർധിപ്പിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണസംഘത്തിന്റെ പ്രവർത്തനത്തിൽ തനിക്കു പൂർണ തൃപ്തിയായിരുന്നു. അന്വേഷണം ശരിയായ ഗതിയിലാണു നീങ്ങിയത്. പുതിയ അന്വേഷണ സംഘത്തിനു പ്രതികളെ വേഗത്തിൽ പിടിക്കാൻ സാധിക്കട്ടെ. 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുമെന്നു പറഞ്ഞു രാപകൽ സമരം അവസാനിപ്പിച്ച കാര്യം ഓർക്കണം. എല്ലാ കേസു കളും ഒരുപോലെ അന്വേഷിക്കാൻ സാധിക്കില്ല. ചിലത് അതിവേഗം അന്വേഷിച്ചു കണ്ടെത്താം. എന്നാ ൽ, മറ്റു ചിലതിന്റെ അന്വേഷണം കൂടുതൽ സമയം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.