ദേവസ്വം നിയമനങ്ങൾ പിഎസ്സിക്ക്: തീരുമാനം അംഗീകരിക്കുമെന്ന് പ്രസിഡന്റ്
Monday, May 30, 2016 3:10 PM IST
പത്തനംതിട്ട: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചുവിട്ടു നിയമനങ്ങൾ പിഎസ്സിക്കു വിടാനുള്ള തീരുമാ നം അംഗീകരിക്കുമെന്നു തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇതു സംബന്ധിച്ചു ദേവസ്വം മന്ത്രി അഭിപ്രായ പ്രകടനം നടത്തുക മാത്രമാ ണ് ചെയ്തതെന്നും സർക്കാർ തീരുമാനങ്ങൾ ബോർഡ് അംഗീകരി ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര ആചാരങ്ങളുടെ കാര്യത്തിൽ അണുവിട വ്യത്യാസമില്ലാതെ മുന്നോട്ട് പോകും. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കരുത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റാൻ കഴിയുന്നവയല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു കോടി ഭക്‌തർ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമർപ്പിക്കും.


ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ ഭരണഘനാഭേദഗതിയോ നിയമനിർമാണമോ നടത്തണമെന്ന നിവേദനവും രാഷ്ര്‌ടപതിക്കും കേന്ദ്ര സംസ്‌ഥാന സർക്കാരുകൾക്കും സമർപ്പിക്കും. കാസർഗോഡ് മുതൽ കന്യാകുമാരി വരെ അയ്യപ്പജ്യോതി പ്രയാണവുമായായിരിക്കും ഒപ്പ് ശേഖരണം നടത്തുന്നത്. മറ്റ് സംസ്‌ഥാനങ്ങളിൽ അയ്യപ്പസേവാ സമാജത്തിന്റെ സഹകരണത്തോടെ ഒപ്പുകൾ ശേഖരിക്കുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.