മുല്ലപ്പെരിയാർ സമരത്തിലെ ബലിയാടുകൾ ഇന്നു ഖേദിക്കുന്നു
Monday, May 30, 2016 3:10 PM IST
കട്ടപ്പന: ദുരന്തമുഖം മുന്നിൽ കണ്ട് കേരളം മുഴുവൻ ഉപ്പുതറ ചപ്പാത്തിലേക്ക് ഒഴുകിയ മഹാസമരം അഞ്ചാം വർഷത്തിലേക്കു കടക്കുമ്പോൾ അതിന് പുതിയ മാനം. ഇതുസംബന്ധിച്ച് കഴിഞ്ഞ നിയമ സഭയും രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും ഉയർത്തിയ ആവശ്യം തെറ്റായിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയാതെ പറഞ്ഞതോടെ അന്നു സമരമുഖത്ത് സജീവമായിരുന്നവർ ഇന്ന് ത്രിശങ്കുവിലായി.

പുതിയ ഡാമിനായി കേരളത്തിൽ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ഒരു രാഷ്ട്രീയപാർട്ടിയും ഇതിനെതിരേ ഒരക്ഷരം ഉരിയാടിയിരുന്നില്ല. മുല്ലപ്പെരിയാർ സമരം കത്തിപ്പടർന്നപ്പോൾ തമിഴ്നാട്ടിലെ മലയാളി സംരംഭകരും കുമളിയിലെ മലയാളികളും നേരിടേണ്ടിവന്ന കഷ്‌ടനഷ്‌ടങ്ങൾ പലരുടെയും ജീവിതംതന്നെ തകർത്തതാണ്. കുമളിയിൽ 150–ലേറെ പേർ ക്രിമിനൽ കേസിൽ പ്രതികളായി ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. കേരളം വെള്ളം നൽകില്ലെന്ന രാഷ്ട്രീയ പ്രചാരണം തലയ്ക്കുപിടിച്ച തമിഴ്നാട്ടുകാർ കുമളിയിൽ അക്രമം അഴിച്ചുവിട്ടപ്പോൾ അതു തടയാൻ ശ്രമിച്ചവരാണ് ഇന്നു കോടതികയറുന്നത്. മുല്ലപ്പെരിയാർ സമരത്തിന്റെ പേരിൽ കളക്ടറുടെ വാഹനം തടഞ്ഞതിന് ഇപ്പോഴും സ്‌ഥലം എം എൽഎയ്ക്കെതിരേ കേസുമുണ്ട്.


മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന ആവശ്യം സാധിച്ചെടുക്കാൻ നിലവിലുള്ള ഡാമിനു ബലക്ഷയമുണ്ടെന്നു സമർഥിക്കാൻ കേരള ഖജനാവിൽനിന്നും കോടികൾ മുടക്കി അഭിഭാഷകരെ ഇറക്കി സുപ്രീംകോടതിയിൽ കേസു നടത്തി. അണക്കെട്ടിൽ ഉയരുന്ന ഓരോതുള്ളി വെള്ളത്തിന്റെയും കണക്കെടുക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചു മേൽനോട്ട സമിതിയെ നിയോഗിച്ചതുമൊക്കെ ഡാം ഒലിച്ചുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.