ചെങ്ങന്നൂരിലെ വിദേശമലയാളിയുടെ കൊലപാതകം: പിന്നിൽ ഷെറിൻ മാത്രമോ?
ചെങ്ങന്നൂരിലെ വിദേശമലയാളിയുടെ കൊലപാതകം: പിന്നിൽ ഷെറിൻ മാത്രമോ?
Monday, May 30, 2016 3:03 PM IST
ചെങ്ങന്നൂർ: അമേരിക്കൻ മലയാളിയായ ജോയി പി.ജോണിന്റെ കൊലപാതകത്തിനു പിന്നിൽ മകൻ ഷെറിൻ മാത്രമാണെന്ന കാര്യത്തിൽ പലരിലും സംശയമുയരുന്നു. കൊലപാതകം നടത്തിയ രീതിയും കൊലയ്ക്ക് ഉപയോഗിച്ച സാമഗ്രികളേയും കുറിച്ചും പോലീസിനു കൃത്യമായ നിഗമനത്തിലെത്തിചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം സംശയമുയരാൻ കാരണം. ആസൂത്രിതമായി നടത്തിയ ഒരു കൊലപാതകമാണിതെന്നാണു നാട്ടുകാരുടെ സംശയം. കൊലപാതകത്തിനു പ്രവീൺ വധകേസുമായുള്ള സാമ്യതയും കൊലപാതകികൾ പ്രഫഷണലുകളാണോ എന്ന സംശയം ജനങ്ങളിൽ വർധിപ്പിക്കുന്നു.

കൃത്യം നിർവഹിച്ചു എന്നു പറയുന്നതിൽ പോലും ഷെറിനു രണ്ടഭിപ്രായമാണുണ്ടായതെന്നാണു പോലീസ് പറയുന്നത്. മുളക്കുഴയ്ക്കു സമീപം കാറിൽ വച്ച് ഷെറിൻ പിതാവായ ജോയിയെ വെടിവെച്ചു വീഴ്ത്തിയെന്ന് ആദ്യം മൊഴി നൽകിയെങ്കിലും പിന്നീട് അതു ഗോഡൗണിൽ വച്ചായിരുന്നുവെന്നാണ് പറയുന്നത്.

ഗോഡൗണിനുള്ളിൽ വെടികൊണ്ടു രക്‌തം തെറിച്ചു വീണിരിക്കുന്ന പാടുകളുണ്ട്. കാറിൽ നിന്നും രക്‌തത്തുള്ളികളും പോലീസ് കണ്ടെത്തിയിരുന്നു. വെടിവച്ചു വീഴ്ത്തിയ ശേഷം ഗോഡൗണിൽ ശരീരഭാഗങ്ങൾ കത്തിച്ചു കളഞ്ഞ സ്‌ഥലം വെള്ളമൊഴിച്ച് വൃത്തിയാക്കിയതും, ശരീരഭാഗങ്ങൾ വെട്ടിമുറിച്ചു പലയിടങ്ങളിലായി തള്ളിയതും മറ്റും ഒരാൾക്ക് മാത്രം ചെയ്യാവുന്ന പ്രവർത്തിയാണോ എന്നതാണ് നാട്ടുകാരുടെ സംശയം.

ഉടൽ വെരൂരിൽനിന്നും ശിരസ് ചിങ്ങവനത്തുനിന്നും കണ്ടെടുത്തു

<ആ>ബെന്നി ചിറയിൽ

ചങ്ങനാശേരി/ചിങ്ങവനം: മകൻ ഷെറിൻ കൊലപ്പെടുത്തിയ ചെങ്ങന്നൂർ സ്വദേശിയും വിദേശമലയാളിയുമായ വേഴാർമംഗലം ഉഴത്തിൽ ജോയി വി. ജോണിന്റെ ഉടൽ ചങ്ങനാശേരി വാഴൂർ റോഡിൽ വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുസമീപം കുറ്റിക്കാട്ടിൽനിന്നും ശിരസ് ചിങ്ങവനം പുത്തൻപാലത്തിനടുത്തുനിന്നും പോലീസ് കണ്ടെത്തി.

കേസ് അന്വേഷണസംഘത്തോടൊപ്പം എത്തിച്ച പ്രതി ഷെറിൻ ജോയിയാണു വെരൂർ ഇൻഡസ്ട്രിയൽ നഗറിനുസമീപം കാടുകയറിയ മൺകൂനക്കിടയിൽനിന്നു ജോയിയുടെ മൃതദേഹത്തിന്റെ ഉടൽഭാഗവും ചിങ്ങവനത്തിനടുത്തുള്ള കാടുപിടിച്ച സ്‌ഥലത്തുനിന്നു ശിരസും പോലീസിനു കാണിച്ചു കൊടുത്തത്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘമാണു ഷെറിനെ തെളിവെടുപ്പിനായി ഇന്നലെ രാവിലെ 10.15നു മടുക്കമൂട്ടിൽ മൃതദേഹം ഒളിപ്പിച്ചിരുന്ന സ്‌ഥലത്തെത്തിച്ചത്. പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിലാണു മൃതദേഹഭാഗം കണ്ടെത്തിയത്.

കത്തിക്കരിഞ്ഞ് ജീർണിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവമറിഞ്ഞു നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിനാളുകൾ തടിച്ചുകൂടി. വാഴൂർ റോഡിൽ മടുക്കമൂട് മുതൽ കണ്ണവട്ട വരെ ഒന്നര മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.

പ്രഥമിക പരിശോധനകൾ നടത്തിയശേഷം ഉടൽ ഭാഗം പോസ്റ്റുമോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കുമായി ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

പതിനൊന്നേകാലോടെ അന്വേഷണസംഘം എംസി റോഡരുകിൽ ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിന്റെ ഉടമസ്‌ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന സ്‌ഥലത്തെത്തി. അവിടെ നിന്നാണ് ജോയിയുടെ തല കണ്ടെടുത്തത്. പ്ലാസ്റ്റിക് കൂട്ടിനുള്ളിലാക്കി ചാക്കിൽ പൊതിഞ്ഞ നിലയിൽ വള്ളിച്ചെടികൾക്കിടയിൽ നിന്നാണു ശിരസ് കണ്ടെത്തിയത്.

പുഴുവരിച്ചു ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ചെങ്ങന്നൂർ സർക്കിൾ ഇൻസ്പെക്ടർ അജയ് നാഥ്, മാന്നാർ സർക്കിൾ ഇൻസ്പെക്ടർ ഷിബു പാപ്പച്ചൻ, ചെങ്ങന്നൂർ എസ്ഐ പി. രാജേഷ്, മാവേലിക്കര എസ്ഐ ശ്രികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ തെളിവെടുപ്പിനായി വിവിധ സ്‌ഥലങ്ങളിൽ എത്തിച്ചത്.

പോലീസ് ജീപ്പിൽ നിന്നിറങ്ങി പിതാവ് ജോയിയുടെ മൃതദേഹത്തിന്റെ ഉടലും തലയും കാട്ടിക്കൊടുക്കുമ്പോഴും ഷെറിന് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല.

<ആ>കൊലയ്ക്കു കാരണം കുട്ടിക്കാലം മുതൽ അച്ഛൻ അവഗണിച്ചതെന്ന്

ചെങ്ങന്നൂർ: പിതാവിനെ കൊലപ്പെടുത്താൻ കാരണം കുട്ടിക്കാലം മുതൽ അച്ഛനു തന്നോടുണ്ടായിരുന്ന അവഗണനയെന്നു ഷെറിൻ പോലീസിനോടു പറഞ്ഞു. കൊല്ലപ്പെട്ട ജോയിക്ക് മൂന്നുമക്കളാണ്. മൂത്തമകൾ ഡോ. ഷേർളി, രണ്ടാമത്തെ മകൻ പ്രതിയായ ഷെറിൻ, മൂന്നാമത്തേത് ഡോ. ഡേവിഡ് എന്നിവരാണ്. ഇവർക്കെല്ലാം അമേരിക്കൻ പൗരത്വമുണ്ട്.

വിമുക്‌തഭടനായ ജോയി ഭാര്യ മറിയാമ്മ അമേരിക്കയിൽ നഴ്സായതിനെ തുടർന്നാണ് കുടുംബസമേതം അങ്ങോട്ടു താമസമാക്കിയത്. ഇവർക്ക് ചെങ്ങന്നൂരിൽ വിവിധ ഭാഗങ്ങളിലായി കെട്ടിടസമുച്ചയങ്ങളും മറ്റുമുണ്ട്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ31രവലിഴമിിൗൃബസീഹമ2.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
അതിനാൽ ഇവർ ഇടയ്ക്ക് നാട്ടിൽ എത്താറുണ്ട്. ഇവർ നാട്ടിലെത്തുമ്പോഴോക്കെ ഷെറിൻ വാടകയ്ക്ക് മുറിയെടുത്ത് മാറിയായിരുന്നു താമസം. 19ന് നാട്ടിലെത്തിയ മാതാപിതാക്കളെയും സഹോദരനെയും കൊച്ചിയിലെ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടു വരാൻ പോയതു ഷെറിനായിരുന്നു.

കുട്ടിക്കാലം മുതൽ അച്ഛൻ തന്നോട് പരുഷമായി പെരുമാറുകയും ചെറിയ കുറ്റങ്ങൾക്കുപോലും ക്രൂരമായി ശിക്ഷിക്കുകയും പതിവായിരുന്നെന്നു ഷെറിൻ പോലീസിനോടു പറഞ്ഞിരുന്നു. തന്റെ ആവശ്യങ്ങൾ നടത്തിത്തരുന്നതിനും പണം നൽകുന്നതിൽപോലും പിതാവ് പിശുക്ക് പ്രകടിപ്പിച്ചിരുന്നു.

നഗരഹൃദയത്തിലെ വാടകക്കെട്ടിടങ്ങളുടെ വാടക പിരിക്കാൻ പോലും നാട്ടിലുള്ള തന്നെ അനുവദിച്ചിരുന്നില്ല. പകരം അതിനായി മാനേജരെ നിയോഗിച്ചിരുന്നു. അയാളിൽനിന്നും വാങ്ങുന്ന പണത്തിന് വൗച്ചർ നൽകണമെന്നായിരുന്നു പിതാവിന്റെ നിർദേശം. മറ്റു രണ്ട് മക്കളോടുമുള്ള സ്നേഹമോ വാത്സല്യമോ തന്നോട് പ്രകടിപ്പിച്ചിരുന്നില്ല. അല്പമെങ്കിലും സ്നേഹം തന്നോടു കാണിച്ചിരുന്നത് അമ്മ മാത്രമായിരുന്നുവെന്നും ഇക്കാര്യങ്ങൾ തന്നെ മാനസികമായി ഉലച്ചിരുന്നുവെന്നും ഷെറിൻ പറഞ്ഞു.

സ്വത്തുക്കൾ അനാഥാലയത്തിനു കൊടുത്താൽപോലും നിനക്കു തരില്ലെന്നു പിതാവ് തന്നോട് പറയുമായിരുന്നു. ഇതു പകയായി മാറുകയും അതനുസരിച്ച് മുൻകൂട്ടിയെടുത്ത തീരുമാനത്തിന്റെ ഭാഗമായി അലമാരിയിൽ സൂക്ഷിച്ചിരുന്ന പിതാവിന്റെ രണ്ടു തോക്കുകളിലൊന്നു ഷെറിൻ കൈവശപ്പെടുത്തുകയുമായിരുന്നു.

അമേരിക്കൻ ലൈസൻസുള്ള രണ്ടു തോക്കുകൾ ജോയി ജോണിനുണ്ടായിരുന്നു. അമേരിക്കയിൽനിന്നും എങ്ങനെയോ കടത്തിക്കൊണ്ടു വന്നതാകാമെന്നു പോലീസ് പറയുന്നു.

<ആ>വെട്ടിനുറുക്കിയ മൃതദേഹത്തിനരികിൽ വിതുമ്പലോടെ ഡേവിസും ഷേർലിയും

ചങ്ങനാശേരി: പിതാവ് ജോയിയുടെ വെട്ടിനുറുക്കപ്പെട്ട മൃതദേഹത്തിനരുകിൽ മക്കളായ ഡേവീസും ഷേർലിയും വിതുമ്പലോടെ എത്തിയ കാഴ്ച ഹൃദയഭേദകമായി. ജോയിയുടെ മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെടുക്കുന്നതായി വിവരം ലഭിച്ചതിനെതുടർന്നാണ് ചെങ്ങന്നൂരുള്ള വീട്ടിൽ നിന്നും മക്കളായ ഡേവീസും ഷേർലിയും ചിങ്ങവനം പുത്തൻപാലത്തിനടുത്തെത്തിയത്. പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് കുട്ടയിലാക്കി വച്ചിരിക്കുന്ന പിതാവിന്റെ തല കണ്ട് ഇരുവരും ആദ്യം ഞെട്ടി.പിന്നീട് തൂവാലകൊണ്ട് മുഖം പൊത്തി ഒന്നു വിതുമ്പി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഇരുവരും കാറിൽ കയറി മടങ്ങി. പിതാവ് ജോയിക്കൊപ്പമാണ് ഇരുവരും കഴിഞ്ഞയാഴ്ച അമേരിക്കയിൽ നിന്നും നാട്ടിലെത്തിയത്. നന്നേ ചെറുപ്രായത്തിൽ മാത്രമാണ് ഇതിനുമുമ്പ് ഡേവിസ് നാട്ടിൽ വന്നിട്ടുള്ളത്.

<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ31രവലിഴമിിൗൃബസീഹമ3.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പിതാവിനെ കൊലപ്പെടുത്തി കത്തിച്ച് ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് കഷണങ്ങളാക്കി വിവിധ സ്‌ഥലങ്ങളിൽ വലിച്ചെറിഞ്ഞ മൂത്ത മകൻ ഷെറിന് ഇവ പോലീസിന് കാട്ടിക്കൊടുക്കാൻ ഒരു വൈക്ലബ്യവുമുണ്ടായില്ല.

ഓരോ സ്‌ഥലത്തുമെത്തി ചാക്കുകളിൽ കെട്ടി വലിച്ചെറിഞ്ഞ മൃതദേഹ ഭാഗങ്ങൾ മുഖം മറക്കാതെയും ഭാവഭേദങ്ങളില്ലാതെയും ഷെറിൻ പോലീസിന് കാണിച്ചു കൊടുക്കുന്ന കാഴ്ചയിൽ ക്രൂരതയുടെ മുഖമാണ് നിഴലിച്ചത്. ഇംഗ്ലീഷും മലയാളവും കലർന്ന ഭാഷയിലാണ് ഷെറിൻ പോലീസിന് മൊഴി നൽകിയത്. പോലീസ് വളരെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും മനസിലാക്കിയതുമൂലമാണ് ശരീര ഭാഗങ്ങളെല്ലാം കണ്ടെത്താനായത്.

പോലീസ് കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്താലും കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.

<ആ>മൃതദേഹത്തിൽ കത്തിക്കരിഞ്ഞ കറൻസി നോട്ടുകൾ

ചങ്ങനാശേരി: ജോയി വി. ജോണിന്റെ മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച കത്തി ചിങ്ങവനത്തുള്ളതായി പ്രതി ഷെറിൻ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. തല കണ്ടെത്തിയ ഭാഗത്തിനടുത്ത് ഉപേക്ഷിച്ച കത്തി ഇന്ന് പോലീസ് കണ്ടെടുക്കും. ഈ ഭാഗത്തു നിന്നു ജോയിയുടെ ഒരു ചെരിപ്പ് പോലീസ് ഇന്നലെ കണ്ടെടുത്തിരുന്നു.

ജോയിയെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് ഷെറിന്റെ പോക്കറ്റിൽ നിന്നും കത്തിക്കാനുപയോഗിച്ച പെട്രോളിന്റെ ബാക്കി ഭാഗം ചെങ്ങന്നൂരിൽ കൃത്യം നടന്ന സ്‌ഥലത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെരൂരിൽ നിന്നു കണ്ടെടുത്ത മൃതദേഹത്തിൽ നിന്ന് ഒരു ബെൽറ്റും കത്തിക്കരിഞ്ഞ ആയിരം, അഞ്ഞൂറ് രൂപയുടെ പതിനായിരത്തോളം നോട്ടുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇനിയും കിട്ടാനുള്ള മൃതദേഹത്തിന്റെ ഒരു കാലും ഒരു കൈയ്യും ആറാട്ടുപുഴ കടവിൽ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

<ആ>പോലീസിനോടു സഹകരിക്കാതെ ഷെറിൻ

ചെങ്ങന്നൂർ: പിതാവിനെ കൊലപ്പെടുത്തിയ മകൻ ഷെറിൻ അന്വേഷണത്തിന്റെ ആരംഭത്തിൽ പോലീസിനോട് താൻ അമേരിക്കൻ പൗരത്വമുള്ളയാളാണെന്നും തന്നെ ഒന്നും ചെയ്യാൻ നിങ്ങൾക്കാകില്ലായെന്നും പറഞ്ഞതായി പോലീസ് ഉദ്യോഗസ്‌ഥർ. ചോദ്യം ചെയ്യലിനോട് ഒട്ടും സഹകരിക്കാത്ത രീതിയാണ് ഷെറിൻ സ്വീകരിച്ചിരുന്നതെന്നും ഇവർ പറയുന്നു.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ31വെലൃശി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
അമേരിക്കയിൽ ഐടി മേഖലയിൽ പ്രഫസറായി ജോലി നോക്കി വരികയായിരുന്ന ഷെറിൻ. 2003–ലാണു സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയത്. പിന്നീട് ഇയാൾ തിരികെ അമേരിക്കയിലേക്കു പോയിട്ടില്ല. ഇതിനിടെ ചെന്നൈ, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലും ജോലി നോക്കി.

ഒരിടത്തും സ്‌ഥിരമായി നിൽക്കുന്ന പ്രകൃതമുള്ളയാളല്ല. കുട്ടിക്കാലം മുതൽ തന്നെ ആർഭാട ജീവിതമായിരുന്നു ഇയാളുടേതെന്നു വീട്ടുകാർ തന്നെ സമ്മതിക്കുന്നു. 2010ൽ ചെന്നൈ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തുവെങ്കിലും 2012ൽ ഷെറിനിലെ സ്വഭാവദൂഷ്യം മൂലം ഭാര്യ പിണങ്ങിപ്പോയത്രേ.

<ആ>നാടിനെ നടുക്കിയ രണ്ടു കൊലപാതകങ്ങൾക്കു പിന്നിലും ’ഷെറിൻ‘മാർ

ചെങ്ങന്നൂർ: നാടിനെ നടുക്കിയ രണ്ടു കൊലപാതകങ്ങൾക്കു പിന്നിലും ഷെറിൻമാർ. ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിൽ പിടിയിലായത് അദ്ദേഹത്തിന്റെ മരുമകളായ ഷെറിനായിരുന്നു.

ഷെറിനും കാമുകനും കൂട്ടാളിയും ചേർന്ന് സ്വത്തിനുവേണ്ടി ഭാസ്കര കാരണവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തന്റെ വഴിവിട്ട ബന്ധം ഭർതൃപിതാവ് അറിഞ്ഞതും കൊലപാതകത്തിന് കാരണമായിരുന്നു.

2009ലായിരുന്നു ചെങ്ങന്നൂരിനെ നടുക്കിയ ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്ക്കർ.എം. കാരണവരുടെ കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം നടന്ന ജോ യി പി. ജോണിന്റെ കൊലപാതകത്തിലും മകനായ ഷെറിനാണ് മുഖ്യപ്രതിയെന്നാണ് പോലീസ് നിഗമനം.

ഇവിടെ പിതാവിന്റെ വഴിവിട്ട ജീവിതരീതികളും സ്വത്ത് തർക്കവുമാണ് കൊലയ്ക്ക് കാരണമായത്. കൊല്ലപ്പെട്ട ഇരുവരും വിദേശമലയാളികളാണ്. രണ്ടുപേരും അമേരിക്കയിൽ താമസക്കാരുമായിരുന്നു. വാഴാർമംഗലത്തിനു കിലോമീറ്ററുകൾമാത്രം അകലെയാണ് ഏഴുവർഷം മുമ്പു കൊല്ലപ്പെട്ടു ഭാസ്കരകാരണവരുടെ വീട്.

<ആ>കൊലപാതകരീതിക്കു പ്രവീൺ വധക്കേസുമായി സാമ്യം

ചെങ്ങന്നൂർ: അമേരിക്കൻ മലയാളി ജോയി പി.ജോണിന്റെ കൊലപാതകത്തിനു പ്രവീൺ വധക്കേസുമായി അടുത്ത സാമ്യം. പത്തുവർഷം മുമ്പുനടന്ന പ്രവീൺ വധക്കേസിലും ശരീരഭാഗങ്ങൾ ഒന്നൊന്നായി മുറിച്ചുമാറ്റി പലയിടങ്ങളിലായി തള്ളിയ നിലയിലാണു കണ്ടെത്തിയിരുന്നത്.

മലപ്പുറം ജില്ലയിൽ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പിയായി ജോലി നോക്കിയിരുന്ന ഷാജിയായിരുന്നു കേസിലെ പ്രധാന പ്രതി. ഷാജിയുടെ ഉടമസ്‌ഥതയിലുള്ള ബസുകളുടെ നടത്തിപ്പു ചുമതലയുണ്ടായിരുന്ന പ്രവീണിനു ഭാര്യയുമായുണ്ടായിരുന്ന വഴിവിട്ട ബന്ധമായിരുന്നുകൊലപാതകത്തിലേക്കു നയിച്ചത്. 2005 ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂരിനു സമീപം വിജനമായ സ്‌ഥലത്ത് പ്രവീണിനെ മർദിച്ചു ക്രൂരമായി കൊലപ്പെടുത്തിയശേഷം മൃതദേഹഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇതു കണ്ടെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ പോലീസ് വകുപ്പിലെ ഉന്നതനടക്കമുള്ളവർ പിടിയിലാകുകയുമായിരുന്നു.

സമാനമായ രീതിയിലെ കൊലപാതകമാണ് ചെങ്ങന്നൂരിലും നടന്നിരിക്കുന്നത്. കൊലപ്പെടുത്തിയശേഷം പിതാവിന്റെ മൃതദേഹം മുറിച്ചു പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന്റെ ഇടതുകൈ ഇന്നലെ പാണ്ടനാട് ഇടക്കടവിനു സമീപത്തുനിന്നും തല ചിങ്ങവനത്തുനിന്നും ഉടൽ ചങ്ങനാശേരിയിൽ നിന്നുമാണ് കണ്ടെത്തിയത്.

കഴിഞ്ഞ 25 മുതലാണു ജോയി പി. ജോണിനെയും മകനെയും കാണാതായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ മകൻ വെടിവച്ചു കൊന്നതായുള്ള അഭ്യൂഹം ഉയർന്നത്.

തുടർന്നു നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടന്നതായുള്ള തരത്തിൽ പോലീസിനു തെളിവുകൾ ലഭിച്ചു. പിന്നീട് കോട്ടയത്തുനിന്നും ഷെറിനെ പിടികൂടി. സ്വത്ത് തർക്കവും പിതാവിന്റെ വഴിവിട്ട ജീവിതവുമാണ് കൊലയ്ക്കു കാരണമായതെന്നാണ് ഷെറിൻ പോലീസിനു കൊടുത്ത മൊഴിയിൽ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.