അലന്റെ ജീവൻ പുഴയെടുത്തു; വേർപാട് നാടിന്റെ ദുഃഖമായി
അലന്റെ ജീവൻ പുഴയെടുത്തു;  വേർപാട് നാടിന്റെ ദുഃഖമായി
Monday, May 30, 2016 3:03 PM IST
പറവൂർ: പുഴയെ ഏറെ ഇഷ്‌ടപ്പെട്ട കുട്ടിയുടെ ജീവൻ പുഴയെടുത്തു. ഞായറാഴ്ച ഉച്ചയോടെ വീട്ടിൽനിന്നു കാണാതായ ഗോതുരുത്ത് ചേരമൻതുരുത്തി ബിജുവിന്റെ മകൻ അലന്റെ (ഏഴ്) മൃതദേഹം ഇന്നലെ രാവിലെ എട്ടോടെ പെരിയാറിന്റെ കൈവഴിയിൽ തെക്കേപുഴയിൽ കണ്ടെത്തി.

ഞായറാഴ്ച പള്ളിയിൽ പോയി കുർബാനയും മതപഠനവും കഴിഞ്ഞു വീട്ടിലേക്കു വരികയായിരുന്ന അലൻ വീടിനടുത്തുള്ള പുഴക്കടവിൽ സൈക്കിൾ വച്ചശേഷം പുഴയിലേക്കിറങ്ങിയതാകാമെന്നാണു കരുതുന്നത്.

അലനെ കാണാതായ വിവരമറിയിച്ചതിനെതുടർന്നു പറവൂരിൽനിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്‌ഥരും വെടിമറയിൽനിന്നുള്ള മുങ്ങൽ വിദഗ്ധരും പോലീസുമെത്തി ഞായറാഴ്ച രാത്രിവരെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. അലന്റെ സൈക്കിൾ പുഴവക്കിലും ഒരു ചെരിപ്പ് കടവിലും കണ്ടതിയതിനാലാണ് കുട്ടി പുഴയിൽ വീണിട്ടുണ്ടാകുമെന്നുള്ള സംശയമുയർന്നത്.


മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വൈകുന്നേരം ഗോതുരുത്ത് പള്ളിയിൽ സംസ്കരിച്ചു. അമ്മ: വിജി. സഹോദരൻ: എഡ്വിൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.