ശിവദാസൻനായർക്ക് എതിരായ കോടതി നടപടിക്കു സ്റ്റേ
Monday, May 30, 2016 2:44 PM IST
കൊച്ചി: നിയമസഭയിലെ കൈയാങ്കളിയെത്തുടർന്നുണ്ടായ അക്രമത്തിൽ മുൻ എംഎൽഎ ശിവദാസൻനായർക്കെതിരായി തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ ജമീല പ്രകാശം നൽകിയ പരാതിയെത്തുടർന്നു പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികളാണു ഹൈക്കോടതി തടഞ്ഞത്. ജസ്റ്റീസ് സുനിൽ തോമസിന്റേതാണ് ഉത്തരവ്. 2015 മാർച്ച് 15നു ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ജമീല പ്രകാശത്തിനു പരിക്കേറ്റിരുന്നു. തുടർന്ന് ഇവർ നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.