മലേഷ്യൻ പൗരന്റെ ബാഗിൽനിന്ന് വെടിയുണ്ട പിടിച്ചു
Monday, May 30, 2016 2:44 PM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽവച്ച് മലേഷ്യൻ പൗരന്റെ ബാഗിൽനിന്നു വെടിയുണ്ട പിടിച്ചു. കൊച്ചിയിൽനിന്നു ക്വലാലംപൂരിലേക്കു മലിന്റെ എയർഫ്ളൈറ്റിൽ പോകാൻ വന്ന മുകുന്ദ (31)ന്റെ ബാഗിൽനിന്നാണു വെടിയുണ്ട പിടിച്ചത്. 0.38 എംഎം വലിപ്പമുള്ളതാണു വെടിയുണ്ട. ചെക്കിംഗ് കൗണ്ടറിൽവച്ചാണു വെടിയുണ്ട പിടിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തു പോലീസിനു കൈമാറി. വിദേശ പൗരനായതിനാൽ അന്വേഷണത്തിന്റെ വ്യാപ്തി കൂടും. പോലീസ് തുടർനടപടി ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.