പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി നിർദേശത്തിനെതിരേ ഐജി ഹർജി നൽകി
Monday, May 30, 2016 2:44 PM IST
കൊച്ചി : ജിഷ വധക്കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന പരാതിയിൽ നേരിട്ടു ഹാജരാകാൻ പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് നിർദേശിച്ചതിനെതിരെ കൊച്ചി റേഞ്ച് ഐജി മഹിപാൽ യാദവ് ഹൈക്കോടതിയിൽ ഹർജി നൽകി.

ജിഷ വധക്കേസിൽ അന്വേഷണം എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ശരിയായ ദിശയിൽ നടന്നു വരികയാണ്. ഇതിനിടെ, പോലീസിനെ വിമർശിക്കുന്ന തരത്തിലുള്ള മാധ്യമവാർത്തകളുടെ അടിസ്‌ഥാനത്തിൽ അഡ്വ. ബേസിൽ കുര്യാക്കോസ് നൽകിയ ഹർജിയിൽ റേഞ്ച് ഐജിയായ താനും മറ്റു പോലീസ് ഉദ്യോഗസ്‌ഥരും മേയ് 25ന് നേരിട്ട് ഹാജരായി സ്റ്റേറ്റ്മെന്റ് എഴുതി നൽകാൻ പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ചെയർമാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇത്തരമൊരു ഉത്തരവു നൽകാൻ അഥോറിറ്റിക്ക് അധികാരമില്ലെന്നും പോലീസ് അന്വേഷണത്തിനെതിരായ പരാതി തള്ളണമെന്നും വ്യക്‌തമാക്കി റിപ്പോർട്ട് നൽകി. ഇതു തള്ളിക്കളഞ്ഞ പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ചെയർമാൻ ജൂൺ രണ്ടിനു ഹാജരാകാൻ കർശന നിർദേശം നൽകിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.