മോറൽ സയൻസിൽ ഉന്നത വിജയം നേടിയവർക്ക് ആദരം
മോറൽ സയൻസിൽ ഉന്നത വിജയം നേടിയവർക്ക് ആദരം
Monday, May 30, 2016 2:37 PM IST
കൊച്ചി: കേരളത്തിലെ കത്തോലിക്കാ സ്കൂളുകളിൽ സംസ്‌ഥാനതലത്തിൽ നടത്തിയ മോറൽ സയൻസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റും കാഷ് പ്രൈസും നൽകി. പിഒസിയിൽ നടന്ന ചടങ്ങിൽ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്താണു സമ്മാനദാനം നിർവഹിച്ചത്. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം നല്ല ജീവിത മാതൃകയും നേടണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.


കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ.വർഗീസ് വള്ളിക്കാട്ട് അധ്യക്ഷതവഹിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ടി.കെ. ജോസ്, സിബി മാത്യൂസ്, ഫാ. ഷിബു സേവ്യർ, ഡോ.എഡ്വേർഡ് എടേഴത്ത് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ സ്കൂളുകളിൽനിന്നായി 148 വിദ്യാർഥികൾ സമ്മാനത്തിന് അർഹരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.