പുകയില വിരുദ്ധദിനം: ചാവറയിൽ ഇന്നു ചിത്രരചനാമത്സരം
Monday, May 30, 2016 2:37 PM IST
കൊച്ചി: എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെയും ചാവറ ഫാമിലി വെൽഫെയർ സെന്ററിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ഇന്നു ലോക പുകയില വിരുദ്ധദിനം ആചരിക്കും. രാവിലെ 10 മുതൽ 11 വരെ ചിത്രരചനാ മത്സരം നടത്തും. ’പുകയില–നിശബ്ദ കൊലയാളി’ എന്നതാണ് വിഷയം. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായാണു മത്സരം. പങ്കെടുക്കുന്നവർക്ക് ആകർഷക സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും.

11നു സമ്മേളനം പോലീസ് കംപ്ലെയന്റ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. സംഗീതജ്‌ഞൻ ചാൾസ് ആന്റണി പുകയിലയ്ക്കെതിരേ സംഗീതാത്മകമായ പ്രചാരണം അവതരിപ്പിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ 9.30ന് എത്തിച്ചേരണമെന്നു ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ അറിയിച്ചു. രജിസ്ട്രേഷൻ ഫീസില്ല. ഫോൺ: 0484– 4070250., 9947850402.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.