ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ്
Monday, May 30, 2016 2:37 PM IST
തിരുവനന്തപുരം: ജുഡീഷ്യറിയിൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റായി എസ്.അജികുമാറിനെ എറണാകുളത്തും അനിൽ കെ. ഭാസ്കറിനെ പാലക്കാട്ടും പി.എൻ.സീതയെ തൃശൂരും കെ.സോമനെ കോഴിക്കോട്ടും സി.കെ.ബൈജുവിനെ കൊല്ലത്തും പി.ശബരീനാഥനെ കൽപ്പറ്റയിലും ഹഫീസ് മുഹമ്മദിനെ തൊടുപുഴയിലും പി.ജ്യോതിസ് ബെന്നിനെ കോട്ടയത്തും എ.എഫ്. വർഗീസിനെ പത്തനംതിട്ടയിലും എ.ഷാജഹാനെ ആലപ്പുഴയിലും നിയമിച്ചു.

<ആ>അഡീഷണൽ ജില്ലാ ജഡ്ജി


തിരുവനന്തപുരം: ജുഡീഷറിയിൽ അഡീഷണൽ ജില്ലാ ജഡ്ജിയായി കെ.അനിൽ കുമാറിനെ ആലപ്പുഴയിലും എസ്.സുരേഷ് കുമാറിനെ കോട്ടയത്തും കെ.കമനീസിനെ മൂവാറ്റുപുഴയും ജെ. നാസർ, ടി.കെ.മിനിമോൾ, വി.കെ.രാജൻ എന്നിവരെ തിരുവനന്തപുരത്തും ജോഷി ജോൺ, വി.ജി. ശ്രീദേവി എന്നിവരെ തൊടുപുഴയിലും ജി.അനിൽ കുമാറിനെ മാവേലിക്കരയിലും ആശ കെ.ബാലയെ കൊല്ലത്തും നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.